ഇത്തരം അമ്മമാരെ സൃഷ്ടിക്കുന്നത് ആരാണ് ?
പത്ത്മാസം ഗര്‍ഭം ചുമന്ന് കുഞ്ഞിനെ പെറ്റ ശരണ്യ എന്ന സ്ത്രീ തന്റെ ഒന്നര വയസ്സുകാരന്‍ വിയാന്‍ എന്ന മകനെ കരിങ്കല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെ നാം വായിച്ചു.
ഒന്നര വയസ്സുകാരന്‍ വിയാനെ കരിങ്കല്‍ ഭിത്തിയില്‍ അടിച്ചപ്പോള്‍ ആ കല്ലിനെ പോലും നാണിപ്പിക്കുന്ന ക്രൂരത ചെയ്യാനുള്ള മനസ്സ് നല്‍കിയ ചേതോ വികാരം എന്താണ്. ആരാണ് ഇത്തരം മാതൃത്വമുറക്കാത്ത അമ്മമാരെയും ഉമ്മമാരെയും സൃഷ്ടിക്കുന്നത്.
ഒരു അമ്മക്ക് സ്വന്തമായി ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇതില്‍ അമ്മയെ മാത്രം ബലിയാടാക്കുന്നത് ശരിയാണോ?
ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോള്‍ തനിക്ക് മറ്റൊരാള്‍ നല്‍കുമെന്ന് ഓഫര്‍ ചെയ്തിട്ടുള്ള സ്‌നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് ഇത്തരം ചെയ്തികളെന്ന ഒരു ഉത്തരം നമുക്ക് ലഭിക്കും. തന്നെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് വേണ്ടി, അല്ലെങ്കില്‍ തന്നെ സ്‌നേഹിക്കുമെന്ന് കരുതുന്ന ഒരാള്‍ക്ക് വേണ്ടിയാണ് ഇത്തരം കൃത്യങ്ങളെല്ലാം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാകും. സ്വന്തം ഭര്‍ത്താവിനെ വിട്ട് അന്യരാളെ ആഗ്രഹിക്കുന്നതും അതിന് വേണ്ടി നൊന്ത് പ്രസവിച്ച സ്വന്തം മക്കളെ ഇല്ലായ്മ ചെയ്യുന്നതും ക്രൂരതയും വലിയ തെറ്റും തന്നെയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ, കുഞ്ഞിനെ കണ്ട് സ്വപ്‌നം നെയ്യുന്നതിന് പകരം കുഞ്ഞിനെ ഇല്ലായ്മ ചെയ്ത് സ്വപ്‌നം ചെയ്യുന്ന സ്ത്രീകളെ സൃഷ്ടിക്കുന്നതില്‍ അവരെ മനസ്സിലാക്കാനോ അവരുടെ ഹൃദയം കീഴടക്കാനോ കഴിയാത്ത ഭര്‍ത്താക്കന്മാരും ഒരളവില്‍ കുറ്റക്കാരല്ലേ, എം.പി നാരായണപ്പിള്ളയുടെ കള്ളന്‍ എന്ന കഥയില്‍ സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നതെന്ന് പറഞ്ഞ് വെക്കുന്നുണ്ട്. അഥവാ സാഹചര്യങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. മാതൃത്വം അങ്ങേയറ്റം പ്രധാനപ്പെട്ട ഒന്നാണ്. ആ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഇത്തരം സ്ത്രീകളെ തിരിച്ചുവിടുന്നതില്‍ ശരീരം കീഴടക്കുന്നതിന് പകരം മനസ്സുകളെയും കീഴടക്കാന്‍ ഭര്‍ത്താക്കന്മാരും വിജയിക്കേണ്ടതില്ലേ. അവള്‍ പൂര്‍ണ തെറ്റുകാരിയെന്നും അവള്‍ക്ക് നീതിപീഠം പൂര്‍ണശിക്ഷ ഉറപ്പാക്കണമെന്ന് പറയുമ്പോഴും ഇത്തരം സ്ത്രീകളെ സൃഷ്ടിക്കാതിരിക്കാന്‍ ഇനി ഭര്‍ത്താക്കന്മാരും ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമില്ലേ.................
മക്കളോട് സ്‌നേഹമില്ലാത്ത ഉമ്മമാരെയും അമ്മമാരെയും സൃഷ്ടിക്കുന്നതിന് പിന്നിലെ ഘടകങ്ങള്‍ ആലോചിക്കുമ്പോള്‍
സ്ത്രീകളുടെ മനസ്സ് പ്രത്യേകമായ ഒന്നാണല്ലോ, ഒരുപാട് വിഷമങ്ങളിലും മറ്റും പെട്ട് പോവുകയും ഭ്രാന്തമായി മാറുകയും ചെയ്യുമ്പോള്‍ അപ്പുറത്തെ വഞ്ചന മനസ്സിലാക്കാതെ അപ്പുറത്ത് കാണുന്ന മരീചികക്ക് വേണ്ടി ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുകയല്ലേ എന്നും ആലോചിക്കേണ്ടതില്ലേ....തൊട്ടപ്പുറത്ത് നല്ല ജീവിതവും സ്‌നേഹവും നല്‍കാമെന്ന് പറയുമ്പോള്‍ അതില്‍ ലയിച്ച് പോവുന്ന ഇത്തരം അമ്മാരുടെ സൃഷ്ടിപ്പിന്റെ ഘടകങ്ങളെ കുറിച്ച് ആലോചിച്ച് അതിനെ ഇല്ലായ്മ ചെയ്താല്‍ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങള്‍ നിലക്കുകയുള്ളൂ...
ഭര്‍ത്താക്കന്മാരുമായുള്ള ജീവിതം മടുക്കുമ്പോഴാണ് ഇത്തരം അമ്മമാര്‍ മററു ഭര്‍ത്താക്കന്മാരെ തേടിപ്പോവുന്നത്, അപ്പോഴാണ് അവര്‍ ക്രൂരതയുടെ ആള്‍രൂപമായി പെയ്തിറങ്ങുന്നത്.
ദാമ്പത്യ ജീവിതം തുടങ്ങി നിശ്ചിത കാലം കഴിഞ്ഞിട്ടും താന്‍ ആഗ്രഹിക്കുന്ന സ്‌നേഹത്തിനും സമാധാനത്തിനും പകരം വിഷമങ്ങളും പ്രയാസങ്ങളും ലഭിക്കുമ്പോള്‍ അപ്പുറത്തെ കാമുകന്റെ സ്‌നേഹത്തിന് വേണ്ടി ഓടുന്നതിനിടയില്‍ തന്റെ മക്കളെ ഇല്ലായ്മ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന സ്ത്രീകളും ഉണ്ടാവില്ലേ,,
അബ്ദുല്‍ ഹഖ് എ.പി മുളയങ്കാവ്
Leave A Comment