ലിബിയൻ സംഘർഷം:  സൈനിക നീക്കത്തിന് തയ്യാറായി നിൽക്കാൻ സൈന്യത്തോട് ഈജിപ്ത് പ്രസിഡണ്ടിന്റെ നിർദേശം
കൈറോ: ലിബിയയില്‍ യു.എന്‍ പിന്തുണയുള്ള ഭരണകൂടവും കിഴക്കന്‍ ലിബിയ ആസ്​ഥാനമായുള്ള ഖലീഫ ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മിയുമായുള്ള (എല്‍.എന്‍.എ) രൂക്ഷമായതോടെ രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഏത് സൈനിക നീക്കത്തിനും തയാറെടുക്കാന്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്​ദുല്‍ ഫത്താഹ് സീസിയുടെ നിര്‍ദേശം. ലിബിയയുമായി 1200 കിലോമീറ്റര്‍ പടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ വ്യോമതാവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അബ്​ദുല്‍ ഫത്താഹ് സീസി ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദർശനത്തിനിടെ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും സീസി നിരീക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും ദേശീയ ടെലിവിഷന്‍ ശനിയാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. ഈജിപ്ത്, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പിന്തുണയുള്ള ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മിയും യു.എന്‍ പിന്തുണയുള്ള ഭരണകൂടവും തമ്മിലാണ് സംഘർഷം. യുഎൻ പിന്തുണയുള്ള ഭരണകൂടത്തിനാണ് തുര്‍ക്കിയുടെ പിന്തുണ. തുര്‍ക്കിയുടെ പിന്തുണയില്‍ 14 മാസത്തിന് ശേഷം തലസ്ഥാനമായ ട്രിപോളി ലിബിയന്‍ ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter