ഓസ്‌ട്രേലിയയുടെ ജറൂസലം എംബസി നീക്കത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യ
- Web desk
- Nov 18, 2018 - 01:40
- Updated: Nov 19, 2018 - 03:37
ഓസ്‌ട്രേലിയ തെല്‍അവീവില്‍ നിന്നും ജറൂസലമിലേക്ക് ഇസ്രയേല്‍ എംബസി തുറക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ജറൂസലം എംബസി തുറക്കാനുള്ള നീക്കവുമായി ആശയം മുന്നോട്ട് വെച്ചത്.വിഷയത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് രാഷ്ട്രം ഔദ്യോഗിക തീരുമാനം കൈകൊള്ളും.
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ സമിറ്റ്‌ന് ശേഷം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മുഹമ്മദ് തന്റെ പ്രതികരണം അറിയിച്ചത്.
തെല്‍അവീവില്‍ നിന്നും ജറൂസലമിലേക്ക് എംബസി മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയതെന്നും അങ്ങനെ മാറ്റുന്നതിലൂടെ ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുകയാണ് ഓസ്‌ട്രേലിയ ചെയ്യുന്നതെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടിക്കാഴ്ചക്ക് ശേഷം പ്രസ്‌കോണ്‍ഫറന്‍സില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ധേഹം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment