നോര്‍വെ മസ്ജിദ് വെടിവെപ്പ്: പ്രതിക്ക് 21 വർഷം തടവ്
ഓസ്ലോ: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന്​ പ്രചോദനം ഉള്‍കൊണ്ട് നോര്‍വെയിലെ മസ്ജിദിൽ വെടിവെപ്പ് നടത്തിയ കേസില്‍ 22കാരനായ പ്രതി ഫിലിപ്പ് മാന്‍ഹൗസിന് 21 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ നോര്‍വീജിയന്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ കൊലപാതകം, ഭീകര പ്രവര്‍ത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയ പ്രോസിക്യൂട്ടര്‍ ജൊഹാന്‍ ഒാവര്‍ബെര്‍ജ് പ്രതി അപകടകാരിയാണെന്നും ചൂണ്ടിക്കാട്ടി.

ഒാസ്​ലോക്ക് സമീപത്തെ അല്‍ നൂര്‍ പള്ളിയിൽ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെ ബുള്ളറ്റ് പ്രൂഫ് വസ്ത്രവും കാമറ ഘടിപ്പിച്ച ഹെല്‍മറ്റും ധരിച്ചെത്തിയ ഫിലിപ്പ് മാന്‍ഹൗസ് വെടിവെപ്പ് നടത്തുകയായിരുന്നു. പെരുന്നാളിനായി വിശ്വാസികള്‍ തയാറെടുക്കുന്ന സമയത്തായിരുന്നു ആക്രമണം. വെടിവെപ്പിൽ ആളപായമുണ്ടായില്ലെങ്കിലും 65കാരനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. വീട്ടില്‍ വെച്ച്‌ 17കാരിയായ അര്‍ധ സഹോദരിയെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതി പള്ളിയിലെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter