ജുനൈദ്(റ) നൂരി(റ)യെ അടക്കി നിര്‍ത്തിയത്

അബുല്‍ ഹസന്‍ അഹ്മദ് ബ്‌നു മുഹമ്മദ് അന്നൂരി (റ) ഏതോ ഒരു സന്ദര്‍ഭത്തില്‍  വീട്ടില്‍ ഒരേ സ്ഥലത്ത് നിന്ന് തുടര്‍ച്ചയായി മൂന്ന് ദിവസം അട്ടഹസിച്ചു. വീട്ടുകാര്‍ ജുനൈദി(റ) നോട് വിവരം പറഞ്ഞു.ഇതു കേട്ട ജുനൈദ്(റ) അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു. നൂരി(റ)യോട് ചോദിച്ചു.  

'അബുല്‍ ഹസന്‍, ഈ അട്ടഹാസം എങ്ങനെയാണ് ഉപകാരപ്രദമാകുന്നതെന്ന് അറിയാമെങ്കില്‍ എനിക്ക് പറഞ്ഞു തരൂ. എനിക്കും നിങ്ങളുടെ കൂടെ അട്ടഹസിക്കാമല്ലോ. അതല്ല, ഇതുകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കില്‍ നിങ്ങളെ തന്നെ പൂര്‍ണമായും അല്ലാഹുവിനെ ഏല്‍പിച്ച് സംതൃപ്തനാകൂ. അങ്ങനെ നിങ്ങളുടെ ഹൃദയം സന്തോഷിക്കട്ടെ.'
ഇത് കേട്ട നൂരി പിന്നെ അട്ടഹസിച്ചില്ല. അദ്ദേഹം പിന്നീടൊരിക്കല്‍ പറഞ്ഞു: 
'അബുല്‍ ഖാസിം. നിങ്ങളെത്ര നല്ല അധ്യാപകനാണ്'

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter