ക്ഷമ രണ്ടു വിധം

(സൂഫീ കഥ - 24)

ഒരു അഅ്റാബി (ഗ്രാമവാസി) ഹസനുൽബസ്വരി(റ)യുടെ അടുത്തു വന്ന് ക്ഷമയെ കുറിച്ചന്വേഷിച്ചു. ഹസൻ പറഞ്ഞു: “ക്ഷമ രണ്ടു വിധമുണ്ട്. ഒന്ന് പ്രയാസങ്ങളും പരീക്ഷണങ്ങളുമുണ്ടാകുമ്പോഴുള്ള ക്ഷമ. മറ്റൊന്ന് വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ക്ഷമ.”

അഅ്റാബി: “നിങ്ങൾ വല്ലാത്ത സാഹിദ് (ഭൌതിക പരിത്യാഗി) ആണല്ലോ. നിങ്ങളെ പോലെയൊരു സാഹിദിനെ വേറെ കണ്ടിട്ടില്ല.”

ഹസൻ: “അഅ്റാബീ... എന്‍റെ സുഹ്ദ് (പരിത്യാഗം) അതു മുഴുവനും ആശകളാണ്. എന്‍റെ ക്ഷമയാവട്ടെ മുഴുവൻ വെപ്രാളവും.”

അഅ്റാബി: “ഈ പറഞ്ഞത് ഒന്നു വിശദീകരിച്ചു തരൂ. എനിക്കൊന്നും മനസ്സിലാകുന്നില്ല.”

ഹസൻ: “ഞാൻ പ്രയാസങ്ങളുണ്ടാകുമ്പോഴും അല്ലാഹുവിനു വഴിപ്പെടുമ്പോഴും ക്ഷമിക്കുന്നത് നരകാഗ്നിയെ ഭയന്നിട്ടാണ്. ഈ ഭയപ്പാട് തന്നെയല്ലേ വെപ്രാളം. ഞാൻ ദുന്‍യാവിനെ വെടിയുന്നത് ആഖിറത്തിൽ താൽപര്യമുള്ളതു കൊണ്ടാണ്. ഇതു തന്നെയല്ലേ ആശ. കാര്യങ്ങൾ മധ്യനിലയിൽ നിലനിർത്തുന്നവർക്കാണ് എല്ലാ നന്മയും. അപ്പോൾ അവൻ ക്ഷമിക്കുന്നത് അല്ലാഹുവിനു വേണ്ടി മാത്രമാകും. നരകത്തെ പേടിച്ചിട്ടായിരിക്കില്ല. സ്വർഗത്തിലെത്തണമെന്ന കമ്പത്തിലായിരിക്കില്ല അവന്‍റെ സൽകർമ്മങ്ങൾ, മറിച്ച് അവയെല്ലാം അല്ലാഹുവിനു മാത്രമായിരിക്കും.”

كشف 294

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter