കളഞ്ഞു പോയിടവും കിട്ടിയിടവും

ജുനൈദ് (റ) പറഞ്ഞു:

 ഹജ്ജിനു പോകുമ്പോൾ ഒരു ശിഷ്യൻ മരുഭൂമിയിൽ ഒരു അക്കേഷ്യ മരത്തിനു ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു: “നീ എന്താണ് ഇവിടെ ഇരിക്കുന്നത്?”

 ശിഷ്യൻ എന്‍റെ ഒരു ഹാൽ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. (ആരീഫീങ്ങൾ അവരുടെ ഹൃദയത്തിൽ അനുഭവിക്കുന്ന പ്രത്യേക വികാരങ്ങളാണ് ഹാൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.)

Also Read:“ഹൂദ് എന്നെ നരപ്പിച്ചു കളഞ്ഞു”

ഞാൻ അത് കേട്ടു. യാത്ര തുടർന്നു. ഹജ്ജ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അതേ ശിഷ്യൻ ആ മരത്തിന്‍റെ കുറച്ചകലെ മാറി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചു:  “നീ എന്താണ് ഇവിടെ ഇരിക്കുന്നത്?”

ശിഷ്യൻ: “ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് ഇവിടെ നിന്നാണ് ലഭിച്ചത്.”

 ഈ ശിഷ്യൻ ഹാൽ നഷ്ടപ്പെട്ടിടത്ത് ഇരിക്കുന്നതാണോ അതോ ഉദ്ദേശ്യം ലഭിച്ചിടത്ത് ഇരിക്കുന്നതാണോ അദ്ദേഹത്തിന് ഏറ്റവും അഭികാമ്യം എന്ന് പറഞ്ഞ് കൊടുക്കാൻ എനിക്ക് അറിവ് ഇല്ലായിരുന്നു.

 

(രിസാല 241)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter