തുർക്കിയുടെ വെടിനിർത്തൽ : വടക്കൻ സിറിയയിൽ നിന്ന്  കുർദുകൾ പിന്മാറുന്നു
അങ്കാറ: 120 മണിക്കൂർ നേരത്തേക്ക് ഓപ്പറേഷൻ പീസ് സ്പ്രിംഗ് നിർത്തി വെക്കാനുള്ള തുർക്കിയുടെ പ്രഖ്യാപനത്തെ തുടർന്ന് വടക്കൻ സിറിയയിൽനിന്നും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന കുർദിഷ് സായുധസംഘം പിൻവാങ്ങുന്നു. അമേരിക്കൻ പ്രതിനിധി സംഘം തുർക്കി പ്രസിഡന്റ് റജബ്തയ്യിബ് ഉർദുഗാനുമായി നടത്തിയ ചർച്ചകളെ തുടർന്ന് രൂപംനൽകിയ വെടിനിർത്തൽ കരാർ അംഗീകരിച്ചുകൊണ്ടാണ് മേഖലയിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറാവുന്നതെന്ന് എസ് ഡി എഫ് വ്യക്തമാക്കി. മേഖലയിൽ നിന്ന് കുർദിഷ് സേന പിന്മാറിയില്ലെങ്കിൽ യുദ്ധം തുടരുമെന്ന് ഉർദുഗാൻ ഭീഷണി മുഴക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter