ഹിന്ദുത്വവാദികൾ ബാബരി മസ്ജിദ് ഭൂമി പിടിച്ചെടുക്കാനുള്ള പണി തുടങ്ങിയത് 1985ൽ- രാജീവ് ധവാൻ
ന്യൂഡൽഹി:1985 ൽ രാമജന്മഭൂമി ന്യാസും1989 ൽ രാമക്ഷേത്ര പ്രസ്ഥാനവും രൂപീകരിച്ചതിന് ശേഷം ഹിന്ദുസംഘടനകൾ തുടങ്ങിയ പണിയാണ് രാമക്ഷേത്രത്തിനായി ഭൂമി പിടിച്ചെടുക്കലെന്ന് സുന്നി വഖഫ് ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ രാജീവ് ധവാൻ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. 1992 കർസേവ നടത്തി ബാബരി മസ്ജിദ് തകർത്തതും ഈ ഭൂമി പിടിച്ചെടുക്കാനാണെന്നും ബാബരി മസ്ജിദ് ഭൂമി കേസിൽ രാജീവ് ധവാൻ കൂട്ടിച്ചേർത്തു. ബാബറി മസ്ജിദ് ബാബറിനു കാലത്തല്ല, മറിച്ച് ഔറംഗസീബിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടതെന്നുമുള്ള ഹിന്ദു പക്ഷത്തിന്റെ വാദഗതികളെ ധവാൻ തെളിവുകൾ സഹിതം എതിർത്തു. 1528 ൽ മുഗൾ ചക്രവർത്തി ബാബറിന്റെ സേനാനായകനായ മീർ ബാഖിയാണ് ബാബറിമസ്ജിദ് പണികഴിപ്പിച്ചതെന്ന് നിരവധി സഞ്ചാരികളുടെയും ചരിത്രകാരന്മാരുടെ വിവരണങ്ങൾ തെളിവാക്കി അദ്ദേഹം വാദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter