മുത്തലാഖ് നിയമനിര്‍മ്മാണത്തില്‍ ചര്‍ച്ച ആവശ്യമാണ്: പി.കെ കുഞ്ഞാലിക്കുട്ടി

 

മുത്തലാഖ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ചര്‍ച്ചയും സമഗ്രമായ അന്വേഷണവും ആവശ്യമാണെന്ന്  മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ധൃതിപിടിച്ച് ഏകപക്ഷീയമായി ഉത്തരവിറക്കി ഇറക്കി നിയമം നടപ്പാക്കരുത്.
ഇത്രയും കാലം സുപ്രിംകോടതിയില്‍ കേസ് നടത്തിയ മുസ്‌ലിം പേഴ്‌സണല്‍ ലോബോഡിന്റെ കൂടെയായിരുന്നു മുസ്‌ലിംലീഗ്. വിധി പഠിച്ച ശേഷം അവരുടെ കൂടെ നില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. ഏകപക്ഷീയമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍  മറ്റ് മുസ്‌ലിം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് മുസ്‌ലിംലീഗ് നീങ്ങുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ധൃതി പിടിച്ച്‌നിര്‍മ്മാണം നടത്തേണ്ട കാര്യമില്ല ആറു മാസത്തെ സമയം സുപ്രിം കോടതി അനുവദിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ വളരെ പക്വതയോടെ അവധാനതയോടെ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter