യുഎഇ-യും ഇസ്രായേലും ആഭ്യന്തര സുരക്ഷാ കരാറില്‍ ഒപ്പുവെച്ചെന്ന വാർത്ത തെറ്റ്
ദുബായ്: യുഎഇ-യും ഇസ്രായേലും അമേരിക്കയുടെ മധ്യസ്ഥതയില്‍ അടുത്തിടെ ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ ഭാഗമായി യുഎഇ-യും ഇസ്രായേലും ആഭ്യന്തര സുരക്ഷാ കരാറില്‍ ഒപ്പുവെച്ചെന്ന ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് യുഎഇ. സാങ്കേതിക വിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ സാമ്പത്തികവും ശാസ്ത്രീയവുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് സമാധാന ഉടമ്പടിയുടെ പ്രധാന ലക്ഷ്യമെന്നും സുരക്ഷാ കരാറുകള്‍ ഇവയുടെ ഭാഗമല്ലെന്നും അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സലാം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കി.

സുരക്ഷാ കരാര്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ പദ്ധതി ഉപേക്ഷിക്കുകയെന്ന നിബന്ധനയിൽ ഇസ്രായേലുമായി യുഎഇ നയതന്ത്ര ബന്ധം ആരംഭിച്ചത്. അതേസമയം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter