ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ
റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡെ- ആകസിസ് മൈ പുറത്ത് വിട്ട എക്സിറ്റ് പോളിൽ വ്യക്തമാക്കി. അതേ സമയം എ.ന്‍.എസ്- സിവോട്ടര്‍-എബിപി എക്‌സിറ്റ് പോളില്‍ ജാര്‍ഖണ്ഡില്‍ തൂക്ക് സഭയാണ് പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പി 22-32, കോണ്‍ഗ്രസ്- ജെഎംഎം: 38-50 എന്നിങ്ങനെയാണ് ഇന്ത്യാ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. ഭരണകക്ഷിയായ ബി.ജെ.പിക്ക് 32 സീറ്റുകളും കോണ്‍ഗ്രസ്- ജെ.എം.എം സഖ്യം 35 സീറ്റുകളും നേടുമെന്നാണ് എ.എ.ന്‍എസ്- സിവോട്ടര്‍- എ.ബി.പി എക്‌സിറ്റ് പോളില്‍ പ്രവചിക്കുന്നത്. നവംബര്‍ 30ന് ആരംഭിച്ച തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങൾ ക്ക് ശേഷം ഡിസംബര്‍ 20 നാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 42 അംഗങ്ങളുടെ പിന്തുണ വേണം. രണ്ടാം തവണയും കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നാണ് രഘുബർദാസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രതീക്ഷ പുലർത്തിയെങ്കിലും എക്സിറ്റ് പോൾ ഫലം വന്നതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം സഖ്യമായി മത്സരിച്ച ബിജെപി സഖ്യകക്ഷികളുടെ സമ്മർദംമൂലം ഇപ്രാവശ്യം ഒറ്റയ്ക്കാണ് മത്സരിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter