ആർഎസ്എസ് ആസ്ഥാനത്തിനടുത്ത് പ്രവർത്തക സംഗമവുമായി ഭീം ആർമി
മുംബൈ: മഹാരാഷ്ട്ര ഹൈക്കോടതിയുടെ പ്രത്യേക വിധി അനുകൂലമായതിനെ തുടർന്ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ഭീം ആര്‍മി പ്രവര്‍ത്തകർ സംഗമിക്കുന്നു. ഭീം ആര്‍മി നേതാവും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിലെ മുന്നണിപ്പോരാളിയുമായ ചന്ദ്ര ശേഖര്‍ ആസാദ് റാലിയെ അഭിസംബോധന ചെയ്യും. ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള റഷിംബാഗ് മൈതാനത്താണ് പരിപാടി.

ജാമ്യം ലഭിച്ച ശേഷം ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രയില്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയെന്ന സവിശേഷതയും ഇന്നത്തെ പരിപാടിക്കുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായാണ് മഹാരാഷ്ട്ര ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പരിപാടിക്ക് അനുമതി നൽകിയത്. പ്രവര്‍ത്തക സംഗമം മാത്രമായിരിക്കണം, പ്രകടനമോ പ്രതിഷേധ റാലിയോ നടത്തരുത്, പ്രകോപനപരമായ പ്രസംഗം പാടില്ല, തുടങിയവ കൃത്യമായി പാലിക്കണമെന്ന നിബന്ധനയാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter