കഅ്ബാലയത്തിന്റെ കിസ്‌വ ഉയര്‍ത്തിക്കെട്ടി
. മക്ക: ഹജ്ജിനു മുന്നോടിയായി ഇത്തവണയും പതിവ് തെറ്റിക്കാതെ വിശുദ്ധ വിശുദ്ധ കഅ്ബാലയത്തിന്റെ കിസ്‌വ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന ഹാജിമാരുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ കിസ്‌വ സുരക്ഷയുടെ ഭാഗമായി ഉയര്‍ത്തി കെട്ടിയത്. തറ നിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ ഉയരത്തിലായാണ് കിസ്‌വ ഉയര്‍ത്തി കെട്ടിയത്. കിസ്‌വ ഉയര്‍ത്തി കെട്ടിയ കഅബയുടെ ഭാഗം രണ്ടു മീറ്റര്‍ ഉയരത്തില്‍ തൂവെള്ള പട്ടു തുണി കൊണ്ട് മറച്ചിട്ടുമുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ സഊദി അറേബ്യക്ക് അകത്തുള്ള സ്വദേശികളേയും വിദേശികളേയും പങ്കെടുപ്പിച്ച്‌ പരിമിത തോതിലാണ് ഇത്തവണ ഹജ് കര്‍മം. വെറും പതിനായിരം തീര്‍ത്ഥാടകര്‍ മാത്രമാണ് ഈ വർഷം പങ്കെടുക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ ഭാഗമായി ഇത്തവണ വിശുദ്ധ കഅ്ബാലയത്തിലും ഹജ്‌റുല്‍ അസ്‌വദിലും സ്പര്‍ശിക്കാനും ചുംബിക്കാനും തീര്‍ഥാടകരെ അനുവദിക്കില്ല. ഹാജിമാര്‍ കഅ്ബാലയത്തിനു സമീപം എത്തുന്നത് തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter