സൗദിയിൽ കർഫ്യൂ പിൻവലിച്ചു
റിയാദ്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാൻ നടപ്പിലാക്കിയ കര്‍ഫ്യു പൂര്‍ണ്ണമായും പിന്‍വലിച്ച് സൗദി അറേബ്യ. രാജ്യത്തെ സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ പഴപടി പുനരാരംഭിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര യാത്രാവിലക്കും ഹജ്ജ്-ഉംറ തുടങ്ങി തീര്‍ഥാടന കര്‍മ്മങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് തന്നെയാണ് അധികൃതർ അറിയിച്ചത്. ജൂലൈ അവസാന വാരത്തോടെ ആരംഭിക്കേണ്ട ഹജ്ജ് തീര്‍ഥാടനം സംബന്ധിച്ച്‌ സൗദിയില്‍ ഇതുവരെ അന്തിമപ്രഖ്യാപനം ഒന്നും നടത്തിയിട്ടുമില്ല.

മാസ്‌ക് ധരിക്കാതിരിക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50ലേറെ പേര്‍ ഏതെങ്കിലും കാര്യത്തിന് സംഘടിച്ചാല്‍ പിഴയീടാക്കും, നിബന്ധന ലംഘിക്കുന്ന വിദേശികള്‍ക്ക് നാടു കടത്തലും ശിക്ഷയുമുണ്ടാകും, ചട്ടം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി അടപ്പിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter