2,187 ഓളം ഫലസ്ഥീനികളെ അറസ്റ്റ് ചെയ്ത്  ഇസ്രയേല്‍

2018 ജനുവരിയുടെയും ആഗസ്റ്റ് മാസത്തിന്റെയും ഇടയിലായി ഇസ്രയേല്‍ അധിനിവേശ സൈന്യം 2,187 ഫലസ്ഥീനികളെ വെസ്റ്റ് ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

ഇസ്രയേലി ന്യൂസ് വെബ്‌സൈറ്റ് പ്രകാരം ഇസ്രയേല്‍ സേന ഫലസ്ഥീനികളുടെ 4  ഫാക്ടറി ഉപകരണങ്ങള്‍, 25 വാഹനങ്ങള്‍,120,000 ശെകല്‍ (35,000 ഡോളര്‍) എന്നിവ ഇക്കാലയളവിനുള്ളില്‍ സൈന്യം കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ സെപതംബറില്‍ 184 ഫലസ്ഥീനികളെ അറസ്‌ററ് ചെയ്‌തെന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. അതോടപ്പം രണ്ട് ഉപകരണങ്ങള്‍, 48,000 ശെകലുകള്‍(13,000 ഡോളര്‍), മൂന്ന് വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം 19 ഫലസ്ഥീനികളെ തടങ്കലിലാക്കിയിരുന്നു.
ഇസ്രയേലി സേന ദിനം പ്രതി തടങ്കല്‍ ക്യാമ്പയിനിലേക്ക് ആളുകളെ കൊണ്ട് പോവുകയും സമ്പത്ത് നശിപ്പിക്കുകയും ഫലസ്ഥീനികളെ മര്‍ദിക്കുകയും ചെയ്യുന്നത് പതിവാകുന്നു.
കഴിഞ്ഞ മാസം ഫലസ്ഥീനിലെ മുഹമ്മദ് അല്‍ കാതിബിന്റെ വീട് പരിശോധിക്കുകയും അദ്ധേഹത്തെ മര്‍ദിക്കുകയും ചെയ്തിരുന്നു, ആ മര്‍ദനം മൂലം അദ്ധേഹം മരണപ്പെട്ടിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter