ഈ വർഷത്തെ ഹജ്ജ് സൗദിയിലുള്ളവർക്ക് മാത്രം: പ്രഖ്യാപനവുമായി സൗദി അറേബ്യ
റിയാദ്: കൊറോണ പ്രതിരോധത്തിനായി നടപ്പിലാക്കിയ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ ഹജ്ജ് വിഷയത്തിൽ വ്യക്തത വരുത്തി സൗദിഅറേബ്യ. ഹജ്ജ് ഉപേക്ഷിച്ചേക്കുമെന്ന ആശങ്ക അസ്ഥാനത്താക്കി ഈ വര്‍ഷവും ഹജ്ജ് കര്‍മ്മം നടക്കുമെന്ന് സഊദി അധികൃതര്‍ അറിയിച്ചു. കുറച്ച്‌ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കി ഹജ്ജ് കര്‍മം നടത്താനാണ് സഊദി തീരുമാനം. എന്നാല്‍, സഊദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായവര്‍ക്ക് മാത്രമായിരിക്കും അവസരം നല്‍കുക.

വിദേശരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സഊദി അറേബ്യയിലുള്ളവര്‍ക്ക് ഹജിനെത്താമെന്നും ഹജ് മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപന കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും മറ്റു വ്യവസ്ഥകള്‍ പാലിച്ചുമായിരിക്കും ഹജ് നടത്തുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter