ഷാര്‍ജ ഭരണാധികാരിയെ കുറിച്ചുള്ള അലാവുദ്ധീന്‍ ഹുദവിയുടെ പുസ്തകം ശ്രദ്ധേയമാവുന്നു

ഷാര്‍ജ ഭരണാധികാരി  ശൈഖ് ഡോ. സുല്‍ത്താനുബ്‌നു മുഹമ്മദുല്‍ ഖാസിമിയെ കുറിച്ച് കെ.എം അലാവുദ്ധീന്‍ ഹുദവി പുത്തനഴി രചിച്ച സുല്‍ത്താനുസ്സഖാഫത്തി വഐഖൂനത്തുല്‍ ഇബ്ദാഅ്   എന്ന അറബി ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. ഷിയാസ് അഹമ്മദ് ഹുദവിയാണ് പുസ്തകത്തിന്‍റെ മുഖചിത്രം തയ്യാറാക്കിയിട്ടുള്ളത്.

ധൈഷണിക മികവ്‌കൊണ്ട് ലോകത്തെ അമ്പരിപ്പിച്ച ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്  അല്‍ ഖാസിമിയുടെ ബൗദ്ധിക സഞ്ചാരങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം. മലയാളികളെയും   കേരള സംസ്‌കൃതിയേയും അത്രമേല്‍ സ്‌നേഹിക്കുന്ന സുല്‍ത്താനോടുള്ള ഒരു എളിയ ജനതയുടെ നന്ദി പ്രകടനം കൂടിയാണ് ഈ ഗ്രന്ഥം.
കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ ശിഹാബ് തങ്ങളെ കുറിച്ച് ഇദ്ധേഹം അറബിയില്‍ തയ്യാറാക്കിയ  പ്രഥമ ജീവചരിത്ര ഗ്രന്ഥംപ്രകാശനം ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ ഡോ.അഹ്മദ് അബ്ദു റഹ്മാന്‍ അല്‍ബനാ അവതാരിക എഴുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ 4 ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ ഡോ.കെ.എം മുനീര്‍ ഷാര്‍ജ സുല്‍ത്താനു നല്‍കി പ്രകാശനം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter