മാന്‍ ബുക്കര്‍ പുരസ്‌ക്കാരം നേടി ഒമാന്‍ വനിത ജോക്ക അല്‍ഹാരിസി

വിഖ്യാതമായ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം ഒമാനില്‍ നിന്നുള്ള ജോക്ക അല്‍ഹാരിസി.ജോഖയുടെ ഈ നേട്ടത്തിലൂടെ മാന്‍ ബുക്കര്‍ പുരസ്‌ക്കാരം ആദ്യമായി അറബി സാഹിത്യത്തെ തേടിയെത്തി . 'സെലെസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌ക്കാരം . ഒമാനിലും യുകെയിലുമായി പഠനം പൂര്‍ത്തിയാക്കിയ അല്‍ഹാര്‍ത്തി മൂന്ന് നോവലുകളും രണ്ട് ലഘുനോവലുകളും രചിച്ചിട്ടുണ്ട് . എഡിന്‍ബറോ സര്‍വ്വകലാശാലയില്‍ ക്ലാസിക് അറബിക് കവിതയില്‍ പഠനം നടത്തിയ ജോഖ മസ്‌കറ്റിലെ സുല്‍ത്താന്‍ ഖ്വാബൂസ് സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു 64,000 ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുക. യുഎസ് എഴുത്തുകാരിയായ മെരിലിന്‍ ബൂത്ത് ആണ് അല്‍ഹാരിസിയുടെ വിവര്‍ത്തക.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter