തീവ്രവാദത്തെ നേരിടാന്‍ സഹകരണവുമായി ഈജിപ്തും ടുണീഷ്യയും
തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ ഈജിപ്തും ടുണീഷ്യയും പരസ്പരം ധാരണയായി.
കഴിഞ്ഞ ദിവസം അറബ് ലീഗ് യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിലാണ് ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ധാരണയായത്.
കൂടിക്കാഴ്ചയില്‍ ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ടുണീഷ്യന്‍ പ്രസിഡണ്ട് ബെജി സെദ് അസ്സബ്‌സിയും ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ സുരക്ഷയെ ഏകീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
ഈജിപ്തിലെ ശാമശൈഖ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
തീവ്രവാദ ഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ഇരുരാഷ്ട്രങ്ങളും പരസ്പരം കൈമാറുന്നതും ചര്‍ച്ചയില്‍ അംഗീകരിച്ചു.
തീവ്രവാദ വിഭാഗങ്ങള്‍ ഇരുരാജ്യങ്ങള്‍ക്ക് ഒന്നടങ്കം ഭീഷണിയാണെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.