ഫലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പുവരുത്തുന്ന പ്രമേയത്തിൽ ഇന്ത്യ ഒപ്പ് വെച്ചു
- Web desk
- Nov 22, 2019 - 02:21
- Updated: Nov 22, 2019 - 13:23
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കപ്പെട്ട 'ദ റൈറ്റ് ഓഫ് ദ ഫലസ്തീനിയന്‍ പീപ്പ്ള്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍' എന്ന പ്രമേയത്തിന് ഇന്ത്യ പിന്തുണ നൽകി.
ഫലസ്തീന്റെ സ്വയം നിര്‍ണ്ണയാവകാശത്തിന് ഏറെ പ്രധാനപ്പെട്ട ഈ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ ഒപ്പ് വെക്കുകയായിരുന്നു. ഇന്ത്യയടക്കം 166 രാഷ്ട്രങ്ങൾ അനുകൂലമായി ഒപ്പുവച്ചപ്പോൾ യു.എസ്, ഇസ്രയേല്‍, നൗറു, മൈക്രോണേഷ്യ, മാര്‍ഷല്‍ ഐലന്റ് എന്നീ രാജ്യങ്ങൾ അവൾ പ്രമേയത്തിന് എതിരെ വോട്ടു ചെയ്തു. ഓസ്‌ട്രേലിയ, ഗ്വാട്ടിമാല, റുവാണ്ട തുടങ്ങിയ ഒമ്പത് രാഷട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഉത്തര കൊറിയ, ഈജിപ്ത്, നിക്കരാഗ്വ, സിംബാബ്‌വെ, ഫലസ്തീന്‍ രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. 19നായിരുന്നു വോട്ടെടുപ്പ്.
1967ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങൾ തിരികെ നൽകണം എന്നാവശ്യപ്പെടുന്നതാണ് പ്രമേയം. യു.എന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സമഗ്രമായ സമാധാന ഉടമ്പടി വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ പരമ്പരാഗതമായി ഇന്ത്യ അറബ് രാഷ്ട്രത്തിനൊപ്പമാണ്. എന്നാൽ, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ചരിത്രത്തിലാദ്യമായി യു.എന്നില്‍ ഇന്ത്യ ഫലസ്തീനെതിരെ വോട്ടു ചെയ്തിരുന്നു. ഫലസ്തീന്‍ സംഘത്തിന് യു.എന്നിലെ സാമ്പത്തിക-സാമൂഹ്യ സമിതിയില്‍ നിരീക്ഷക പദവി നല്‍കുന്നതിന് എതിരെയാണ് ഇന്ത്യ വോട്ടു ചെയ്തിരുന്നത്. എന്നാൽ ഈ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ ഒപ്പ് വെച്ചത് ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിന് അനുകൂലമായി ആയി ഏകപക്ഷീയമായ തീരുമാനം ഇന്ത്യ കൈകൊള്ളില്ലെന്ന വ്യക്തമായ സൂചനയാണ് കണക്കാക്കപ്പെടുന്നത്
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment