എൻ.ആർ.സി  വിവേചനത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം- എസ് വൈ.എസ്
കോഴിക്കോട്: മുസ്‌ലിംകളെ മാത്രം ഒഴിവാക്കി ദേശീയ പൗരത്വ പട്ടിക തയ്യാറാക്കാനുള്ള പദ്ധതിയുടെ ഭാഗമായി പൗരത്വ ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വംശവിവേചനത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് കോഴിക്കോട് ചേർന്ന എസ്.വൈ എസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനും മുസ്ലിം ന്യൂനപക്ഷത്തെ വൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത് യോഗം വിലയിരുത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കെ മൊയ്തീൻ കുട്ടി മാസ്റ്റർ സംഘടനാ റിപ്പോർട്ടും ഹംസ റഹ്മാനി കൊണ്ടിപറമ്പ് മെമ്പർഷിപ്പ് മാർഗ്ഗനിർദ്ദേശങ്ങളും അവതരിപ്പിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter