മുത്തലാഖിനെ ദുരുപയോഗം ചെയ്യുന്നവര്‍ ഊര്‌വിലക്ക് നേരിടേണ്ടി വരും: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോഡ്

 

മുസ്‌ലിം സമൂഹത്തില്‍ യഥാര്‍ത്ഥ കാരണങ്ങളില്ലാതെ മുത്തലാഖിനെ ഉപയോഗിക്കുന്നവര്‍ക്ക് ഊര് വിലക്ക് നേരിടേണ്ടി വരുമെന്ന് ആള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോഡ് വ്യക്തമാക്കി.
മുസ്‌ലിം വ്യക്തി നിയമ ബോഡ് മെമ്പറായ മൗലാന ഖാലിദ് ആര്‍ ഫിറാങ്കി ഇത് എക്‌സികുട്ടീവ് എടുത്ത തീരുമാനമാണെന്നും ദുരുപയോഗിക്കുന്നവര്‍ ഊരു വിലക്ക് നേരിടേണ്ടി വരുമെന്നും പ്രതികരിച്ചു. മുത്തലാഖിനെതിരായ തെറ്റുദ്ധാരണകള്‍ നീക്കം ചെയ്യാനാവശ്യമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖിനെതിരായ സുപ്രീം കോടതിയുടെ നിലപാടിനെ പേഴ്്‌സനല്‍ ബോഡ് നേരത്തെ തന്നെ എതിര്‍ത്തിരുന്നു. മുത്തലാഖ് വിഷയത്തില്‍ അടുത്ത മെയ് 11 നാണ് സുപ്രീം കോടതിയില്‍ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter