ഗാസയില്‍  ഇസ്‌റാഈൽ നടത്തിയിരുന്ന കൊവിഡ് പരിശോധന നിര്‍ത്തി വെച്ചു
തെല്‍ അവിവ്: രണ്ട് ദിവസങ്ങളുടെ പരിശോധനയ്ക്കുശേഷം ഹമാസ് ഭരണം നടത്തുന്ന ഗാസയില്‍ ഇസ്‌റാഈൽ കൊവിഡ് പരിശോധന നിര്‍ത്തി വെച്ചു. പ്രതിരോധമന്ത്രി നഫ്റ്റാലി ബെന്നറ്റ് ആവശ്യപ്പെട്ടതൊടെയാണ് ഗസാ മേഖലയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന കൊവിഡ് പരിശോധന നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

സൈന്യവും പ്രതിരോധ മന്ത്രാലയവും തമ്മില്‍ പരിശോധനാ പദ്ധതിയെ സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പമാണ് പദ്ധതി തുടങ്ങാൻ കാരണമായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഗാസയില്‍ ഓരോ ദിവസവും 50 കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്ന പദ്ധതിക്ക് സൈന്യം തുടക്കമിട്ടത്. എന്നാല്‍ രണ്ടു ദിവസമേ പരിശോധന നടന്നിട്ടുള്ളൂ. ഗസയില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ അപകടം പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കില്ലെന്നും ഇസ്രായേലിനെയും ബാധിക്കുമെന്നുള്ള മാധ്യമങ്ങളുടെയും അധികൃതരുടെയും മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇസ്രായേൽ സൈന്യം പരിശോധന ആരംഭിച്ചിരുന്നത്.

ഉപരോധമുള്ള ഗസ മേഖലയില്‍ കൊവിഡ് പരിശോധനാ കിറ്റുകളടക്കം സുരക്ഷാ സാമഗ്രികള്‍ ആവശ്യമാണെന്ന് ഫലസ്തീന്‍ അധികൃതര്‍ അന്താരാഷട്ര സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാസയില്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ വളരെ കുറവാണ്. മേഖലയില്‍ 87 വെന്റിലേറ്ററുകളും 70 തീവ്രപരിചരണ ബെഡുകളുമാണുള്ളത്. വെസ്റ്റ് ബാങ്കില്‍ 276 വെന്റിലേറ്ററുകളാണുള്ളത്. ഇവയിൽ 90% പ്രവർത്തനരഹിതമാണ്.

നേരത്തെ കിഴക്കൻ ജെറുസലേമിലെ പരിശോധന കേന്ദ്രം ഇസ്രായേൽ സൈന്യം നിർത്തിവെപ്പിച്ചിരുന്നു. ഇതേതുടർന്ന് ഇസ്രായേലിന് ശക്തമായ അന്താരാഷ്ട്ര വിമർശനമാണ് നേരിടേണ്ടി വന്നിരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്‍പ്പെടെ ഫലസ്തീനില്‍ 335 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. മതിയായ കൊവിഡ് പരിശോധനകള്‍ ഇവിടെ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter