ആസാമിലെ മുസ്‌ലിംകളെ മോദി എന്തിനിത്ര പേടിക്കണം?!

ബ്രഹ്മപുത്രന്റെ ഓരം ചേര്‍ന്നാണ് ലോകത്തിന്റെ രസമുകുളങ്ങള്‍ക്ക് ചൂടു പകരുന്ന ചായ്പത്തിയും നറുമണം പകരുന്ന ഊദും സമ്മാനിക്കുന്ന വടക്കു-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനം ആസാം നിലകൊള്ളുന്നത്.

ബ്രഹ്മപുത്രയോളം വരുന്ന ആസാം ചരിത്രഗതിയില്‍ നിര്‍ണായകമാണ് ആസാം മൂവ്‌മെന്റ് (1979-1985). ലോവര്‍ ആസാമിലെ ദറാങ് ജില്ലയിലെ മംഗളോദ്യ ലോക്‌സാഭാ മണ്ഡലത്തില്‍ നടന്ന ഒരു ഉപതെരഞ്ഞടുപ്പാണ് ഇന്ന് കാണുന്ന പുകിലുകളിലേക്കെല്ലാം എത്തിച്ചത്.

വോട്ടര്‍പട്ടികയില്‍ കണ്ട വലിയതോതിലുള്ള വര്‍ധനവ് ആസു(AASU)- എന്ന വിദ്യാര്‍ഥി സംഘടനയെ കൊണ്ടെത്തിച്ചത് അനധികൃത ബംഗ്ലാദേശി കുടിയേറ്റം അവസാനിപ്പിക്കാനുള്ള സമരപമ്പരകളിലേക്കാണ്.

മുന്‍ ആസാം മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയുടെ ആഭിമുഖ്യത്തില്‍ തികച്ചും അഹിംസാ സ്വഭാവത്തോടെയാണ് ഈ സമരപരിപാടികള്‍ മുന്നോട്ട് പോയിരുന്നത്.

പക്ഷെ പൂര്‍വ്വ ചിത്രങ്ങളെ നമാവശേഷമാക്കുംവിധം 1983 ഫെബ്രുവരി 18ന് ഇന്ത്യയാകെ നടുക്കിക്കൊണ്ട് അതികിരാതമായ നെല്ലി കൂട്ടക്കൊല ആസാം മൂവ്മെന്റിന്റെ ഭാഗമായി അരങ്ങേറി. രാജ്യമാകെ ചര്‍ച്ചയായതോടെ ആസാം സമരക്കാര്‍ക്കായി ചര്‍ച്ചക്കായുള്ള വാതിലുകള്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്നു.

അങ്ങനെ ഒരു കരാര്‍ തയ്യാറാക്കി. ആസാം അക്കോര്‍ഡിലെ (കരാര്‍) സുപ്രധാന നിര്‍ദേശം 1975 മാര്‍ച്ച 24 അര്‍ധരാത്രിക്ക് ശേഷം ആസാമിലെത്തിയ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും ബംഗ്ലാദേശിലേക്ക് നാടുകടത്തണ മെന്നായിരുന്നു.

മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തുന്ന ആസാമീസ് ജനതക്കും ഡി-വോട്ടേര്‍സ് (ഡൗട്ട്ഫുള്‍ വോട്ടേഴ്സ്) എന്ന കിരാത സംവിധാനം വഴി വിവേചനത്തിന്റെ കെടുതികള്‍ പേറുന്ന ബംഗാളി ജനതക്കും ഒരു പോലെ ആശ്വാസം പകരുന്നതായിരുന്നു ഈ നിര്‍ദേശം. 

പക്ഷേ മാറിമാറി വന്ന സര്‍ക്കാറുകളുടെ ശുഷ്‌കാന്തിക്കുറവും രാഷ്ട്രീയ കളികളും കരാര്‍ നടപ്പാക്കുന്നതിന് തുരങ്കം വെക്കുന്നതായിരുന്നു. അങ്ങനെ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം 2015-ല്‍ പരമോന്നത കോടതിയുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ ആര്‍ സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു.

അത്യാധുനിക സംവിധാനങ്ങള്‍ വഴി സുപ്രീം കോടതി നേരിട്ട് നിയന്ത്രിച്ച മഹാ സംവിധാനം 40 ലക്ഷം പേരെ ആശങ്കയുടെ നടുക്കടലില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. മാനുഷിക പരിഗണന മാത്രം തേടിയുള്ള ചോദ്യങ്ങള്‍ ഒരു പുറത്തായവന്റെയും മുഖത്ത് കാണാം.

ബംഗ്ലാദേശിയെന്ന് ആരോപണം ഏതൊരു ആസാമീസ് ഇതര ഭാഷക്കാരനും ഭയപ്പെടുത്തുന്നുണ്ട്. ഒരു യാത്രക്കിടെ കാശിനായുള്ള വാക്കുതര്‍ക്കത്തില്‍ ആസാമിയായ ഡ്രൈവറോട് മറ്റൊരു ആസാമി യാത്രക്കാരന്‍ ഞാനും ഇന്ത്യക്കാരനാണ് ബംഗ്ലാദേശി അല്ല എന്നാണ്.

കഴിഞ്ഞ ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും ബംഗ്ലാദേശി കുടിയേറ്റത്തെ നിശിതമായി വിമര്‍ശിച്ചതും പറയാതെ വയ്യ. ധുബ്രി പോലെയുള്ള അയല്‍പക്ക ജില്ലകളില്‍ കാര്യമായി സാന്നിധ്യം മുസ്ലിംകളുടേതാണ്. ഇവിടെ 92 ശതമാനവും എന്‍ ആര്‍ എസി ലിസ്റ്റില്‍ ഇടം പിടിച്ചത് ഏറെ കൗതുകമുണത്തുര്‍ന്നുമുണ്ട്. 

വിഭാഗീയ രാഷ്ട്രീയത്തിന് കുടപിടിക്കാന്‍ ആസാമിനെ ലക്ഷ്യമിട്ട് കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ 2016 മുതല്‍ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശ്, അഫ്ഗാന്‍, നേപ്പാള്‍ പോലോത്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിമേതര ജനവിഭാഗത്തിനും സംരക്ഷണം നല്‍കുന്നതാണിത്. എന്താവും ഭാവിയെന്ന കാത്തിരുന്നു കാണാം.

ബ്രഹ്മപുത്രയുടെ സഞ്ചാരഗതിക്കൊപ്പം ഒഴുകി അകലുമോ ആ ജീവിതങ്ങള്‍. അല്ലെങ്കില്‍ അതിഥി ദേവോ ഭവ എന്ന വേദവാക്യം പുലരുമോ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter