പുഷ്പിക്കും മുമ്പെ ദാമ്പത്യം വാടിപ്പോകാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍
 width=ദാമ്പത്യം വളര്‍ന്നു പുഷ്പിക്കുന്നത് സത്യത്തില് പരസ്പര വിശ്വാസത്തിന്‍റെ പുറത്താണ്. അത് കൊണ്ട് തന്നെ മാനസികമായി ദമ്പതികള്‍ക്കിടയിലെ ചെറിയൊരു ഇടര്‍ച്ച മതി ദാമ്പത്യമെന്ന മഹാസൌധം ചില്ലുകോട്ട പോലെ തകര്‍ന്നുവീഴാന്‍. കുടുംബജീവിതത്തില് ‍ദമ്പതികള്‍ സൂക്ഷിക്കേണ്ട കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഇണയുടെ നെഗറ്റീവിനെ കുറിച്ച് കൂടുതല്‍ എടുത്തുപറയുകയും പോസിറ്റീവുകളെ കുറിച്ച് തീരെ സംസാരിക്കാതിരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഇവര് ‍നെഗറ്റീവുകളെ പെരുപ്പിച്ച് കാണിക്കുന്ന സ്വഭാവക്കാരുമായിരിക്കും. ചെറിയ ചെറിയ തെറ്റുകള് ‍വരെ പലപ്പോഴും എടുത്തു പറയുന്നത് വഴി വലിയൊരു തെറ്റാണെന്ന് അവര്‍ അറിയാതെ വിശ്വസിച്ചു തുടങ്ങുകയും ചെയ്യും. ഈ രീതി മാറ്റണം. കാരണം ഇത് രണ്ടുപേരിലും ഒരു തരം മടുപ്പുണ്ടാക്കും. അത് മാനസികമായി അവരെ പസ്പരം അകന്നവരാക്കി മാറ്റും. ഇണയുടെ നെഗറ്റീവുകളെ തിരുത്താന്‍ ശ്രമിക്കുന്നതോടൊപ്പം അവരുടെ പോസിറ്റീവുകള്‍ കണ്ടെത്തി അവരോട് പറയാന്‍ കൂടെ ശീലിക്കണം. ഇണയുമായി ഒരിക്കലും മറ്റൊരാളുമായി താരതമ്യം ചെയ്തു സംസാരിക്കരുത്. ഓരോ മനുഷ്യനും അവന്‍റെതായ നന്മ-തിന്മകളാണുണ്ടാകുക. നിങ്ങള്‍ താരതമ്യം ചെയ്തു സംസാരിക്കുന്ന വ്യക്തിയില്‍ മറ്റൊരു തിന്മകാണും. അത് നമ്മള്‍ അറിയുന്നില്ലെന്ന് മാത്രം. അത് കൊണ്ട് സ്വയം നിരീക്ഷിച്ച് സ്വന്തം തെറ്റുകളെ ഇണക്ക് പറഞ്ഞുകൊടുക്കയാണ് വേണ്ടത്. എന്ന് മാത്രമല്ല, നിങ്ങളുടെ സ്വഭാവ ദൂഷ്യവും നിങ്ങളുടെ ഇണയുടെ പ്രസ്തുത തെറ്റിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ നിങ്ങള് ‍താരതമ്യം ചെയ്തു സംസാരിക്കന്ന ആളുടെ ഇണ നിങ്ങളിലേത് പോലെ സ്വഭാവദൂഷ്യമില്ലാത്ത ഒരാളായിരിക്കാമല്ലോ. പരസ്പരം വരുന്ന തെറ്റുധാരണകളെ സംസാരിച്ച് ക്ലാരിഫൈ ചെയ്യണം. ഇണയുടെ ഏതെങ്കിലും കുറ്റം കണ്ടു വെച്ചിട്ട് അതിനൊരവസരം ഒത്തുവരുമ്പോള് ‍തിരിച്ചും അതുപോലെ മോശമായി പ്രതികരിക്കുന്ന സ്വഭാവമാണ് മിക്കവാറും ആളുകളുടേത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ പോയ പെരുമാറ്റത്തെ കുറിച്ച്, സംസാരത്തെ കുറിച്ച് ഇണയുമായി സംസാരിക്കണം. പരസ്പരം തെറ്റുതിരുത്തുന്നതാണല്ലോ മറച്ചുപിടിക്കുന്നതിനേക്കാള്‍ നല്ലത്. ഇനി അങ്ങനെ തുറന്ന് സംസാരിക്കാന്‍ ഒരാള്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ. എന്നാല്‍ ഇണക്ക് തന്നോട് അതെ കുറിച്ച് തുറന്നു പറയാന്‍ ബുദ്ധിമുട്ടില്ലാത്ത തരത്തിലായിരിക്കണം അതു ചെയ്യേണ്ടത്. പലപ്പോഴും പരസ്പരം തുറന്നുപറയാനൊരുങ്ങുന്ന ദമ്പതികള്‍ വലിയ തര്‍ക്കത്തിലേക്ക് എത്തുന്നത് കാണാറുണ്ട്. അവിടത്തെ അന്തരീക്ഷം വേണ്ടപോലെ അനുയോജ്യമായിരുന്നില്ല എന്നതാണ് അതിന്‍റെ കാരണം. അത് പ്രശ്നത്തെ കൂടുതല്‍ വഷളാക്കിയെന്ന് വരാം. തന്‍റെ ഇണയുടെ പൊതു സ്വഭാവം നോക്കിവേണം ഇത്തരമൊരു വിഷയം ചര്‍ച്ചക്കിടാനെന്നര്‍ഥം. നേരിട്ട് അക്കാര്യം സംസാരിച്ച് തുടങ്ങിയാല്‍ തന്‍റെ ഇണ ദേഷ്യപ്പെടുമെന്ന് തോന്നുന്നുണ്ടെങ്കില്‍ പിന്നെ മറ്റുകാര്യങ്ങള് ‍ആമുഖമായി സംസാരിച്ച് വേണം തന്ത്രപരമായി ഈ വിഷയത്തിലേക്ക് വരാന്‍. അതല്ലാതെ ഈഗോ വെച്ചുള്ള കളി ദാമ്പത്യത്തിന് പറഞ്ഞതല്ല. എന്തെങ്കിലും തെറ്റുധാരണ ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇത്തരം സംസാരങ്ങള് ‍കുട്ടികള്‍, കുടുംബത്തിലെ മറ്റു അംഗങ്ങള്‍ എന്നിവരൊന്നും ഇല്ലാത്ത സമയത്താക്കുന്നതാണ് നല്ലത്. അപ്പോള് ‍തന്നെ ഈഗോയുടെ പ്രശ്നം ഒരു പരിധി വരെ ഇല്ലാതാകും. കാരണം, മറ്റുള്ളവരുടെ മുമ്പിലെത്തുമ്പോള്‍ വലിച്ചു കയറ്റുന്നതും തനിച്ചാകുമ്പോള്‍ വലിച്ചെറിയുന്നതുമായ ഒരു അഹങ്കാരത്തില്‍ പൊതിഞ്ഞ ഒരു വസ്ത്രമാണല്ലോ ഈ ഈഗോ.  width=തമാശക്കാണെങ്കിലും ചിലപ്പോള്‍ സ്വന്തം ഇണയെ ചെറുതായി പരിഹസിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാം. ജന്മനായുള്ള ഏതെങ്കിലും വൈകല്യത്തെ കുറിച്ചാണെങ്കില്‍ പ്രത്യേകിച്ചും. ചിലപ്പോള്‍ തന്‍റെ സംസാര രീതി അനുകരിക്കുന്നതു പോലും ഇഷ്ടമില്ലാത്ത ആളായിരിക്കും നിങ്ങളുടെ ഇണ. നമ്മള്‍ നമ്മുടെ വെറും വര്‍ത്തമാനങ്ങളില്‍ ഇണയെ കളിയാക്കി അങ്ങനെ അനുകരിച്ചതായിരിക്കും. പക്ഷെ അത് വലിയ പ്രത്യാഘാതമുണ്ടാക്കിലെന്ന് എന്താണ് നിങ്ങള്‍ക്ക് ഉറപ്പ്? അതിന് ആദ്യം വേണ്ടത് ഇണക്കത് പ്രശ്നമാകുമോ എന്ന് മനസ്സിലാക്കുകയാണ്. പ്രശ്നമാകുന്ന കൂട്ടത്തിലാണ് പുള്ളിയെങ്കില്‍ പിന്നെ ഒരിക്കലും അതു വെച്ച് കളിയാക്കരുത്. ഇനി പ്രശ്നമില്ലാത്ത കൂട്ടത്തിലാണെങ്കില് ‍തന്നെ മാക്സിമം അത് ചെയ്യാതിരിക്കണം. മറ്റാരുടെയെങ്കിലും മുന്നില്‍ വെച്ച് പ്രത്യേകിച്ചും. ഇനി ഇണകള്‍ പരസ്പരം കളിയാക്കുന്ന സ്വഭാവക്കാരാണെന്ന തന്നെയിരിക്കുക. ഇണക്ക് ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് നിങ്ങള്‍ക്ക് കളിയാക്കാമല്ലോ. അതായത് അത് കേള്‍ക്കുമ്പോള്‍ തന്നെ ഇണക്ക് ഉറപ്പ് വരണം വെറുതെ തമാശക്ക് പറയുകയാണെന്ന്. അതല്ലെങ്കില്‍ ഇത്തരം കളിയാക്കലുകള്‍ പോലും നമ്മള്‍ പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിച്ചേക്കാം. മുഴുസമയവും നിങ്ങള്‍ ബിസിയാണെന്നും താന് ‍അവഗണിക്കപ്പെടുകയാണെന്നുമുള്ള തോന്നല്‍ നിങ്ങളുടെ ഇണക്ക് വരാതെ സൂക്ഷിക്കുക. ഒരുപക്ഷെ നിങ്ങളുടെ ജോലിത്തിരക്ക് കാരണം തന്നെയാകാം നിങ്ങള്‍ക്ക് ഇണയെ പരിഗണിക്കാന്‍ സമയം ലഭിക്കാത്തത്. അല്ലെങ്കില്‍ വീട്ടിലെ അടിച്ചു തുടക്കലും മറ്റു ജോലികളും കാരണമാകാം. എന്നാലും അത് പാടില്ല. ഇണക്ക് ആ തോന്നലില്ലാതിരിക്കാനുള്ള എന്തെങ്കിലും പരിഹാര മാര്‍ഗങ്ങളെ കുറിച്ച് നിങ്ങള് അടിയന്തിരമായി നിങ്ങള്‍ ചിന്തിക്കണം. ഒരുവിധം കാര്യങ്ങളെല്ലാം ഇണയോട് കൂടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. ആദ്യം ഒരുപക്ഷെ ഇണ അിനെ എതിര്‍ത്താലും ഒന്നു കൂടെ ശ്രമിച്ചാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോല തന്നെ നിങ്ങള്‍ക്ക് ഇണയുടെ അഭിപ്രായത്തെ ആക്കിമാറ്റാന്‍ കഴിയും. ആ വിഷയത്തില്‍ തെറ്റായ അഭിപ്രായമെ ഇണക്ക് കാണൂ എന്ന് നിങ്ങള്‍ക്ക് ഉറപ്പാണെങ്കിലും വെറുതെ അഭിപ്രായം ചോദിക്കണം. കാരണം തന്‍റെ അഭിപ്രായം നടപ്പാക്കണമെന്ന് ഒരു ഇണക്കും ആഗ്രഹമില്ല തന്നെ. അവര് ‍ആഗ്രഹിക്കുന്നത് കാര്യങ്ങള് ‍തീരുമാനിക്കുന്നതിന് മുമ്പ് തന്നോടു കൂടെ അന്വേഷിക്കണമെന്ന് മാത്രമാണ്. അതിന് പകരം ഇണക്ക് വേറെ അഭിപ്രായം കാണുമോ എന്ന് ഭയന്ന് അവളോട് ചര്ച്ച ചെയ്യാതെ സ്വയം തീരുമാനമെടുക്കുന്ന സ്വേഛാധിപത്യ രീതി ബന്ധത്തെ വഷളാകാനെ സഹായിക്കൂ. ഇണയോട് കടുത്ത സ്നേഹം പ്രകടിപ്പിക്കുന്നവാരണ് മിക്കവാറും. എന്നാല്‍ചെറിയ ഏതെങ്കിലും പ്രശ്നമുണ്ടാകുമ്പോഴേക്ക് കടുത്ത ദേശ്യവും അവര്‍ പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും ദേശ്യം കടുത്ത് പ്രകടിപ്പിക്കുന്നത് ഇണകളെ മാനസികമായി രണ്ടു ദിശയിലാക്കുമെന്നത് ഒരു സത്യമാണ്. ദേശ്യം ആവശ്യമുള്ളിടത്ത് പ്രകടിപ്പിക്കുന്നതിന് വിരോധമൊന്നുമില്ല. എന്നാല് ‍ദേഷ്യം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ കുറച്ച് നിയന്ത്രണം വരുത്തണം. സ്നേഹത്തെ പോലെ പൊട്ടിച്ചു വിടരുത് ദേഷ്യത്തിന്‍റെ അണക്കെട്ടിനെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter