ശാഹീന്‍ ബാഗ് സമരക്കാരുമായി  മധ്യസ്ഥ സമിതിയുടെ അവസാനവട്ട ചർച്ച ഇന്ന്
ന്യൂഡൽഹി: ശാഹീന്‍ ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി സമരക്കാരുമായി ഇന്ന് അവസാന വട്ട ചര്‍ച്ചകള്‍ നടത്തും. കോടതി അനുവദിച്ച ഒരാഴ്ച സമയം തിങ്കളാഴ്ചയോടെ അവസാനിക്കുന്നതോടെ കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ഇന്നത്തെ ചർച്ച വഴി സമവായ ഫോര്‍മുല മുന്നോട്ട് വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സമിതി.  സമരക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഒരുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ഡല്‍ഹി പൊലീസ് മേധാവിയും രേഖാമൂലം എഴുതി നല്‍കിയാല്‍ റോഡിന്റെ ഒരു ഭാഗം തുറന്ന് നല്‍കാമെന്ന് മധ്യസ്ഥർക്ക് സമരക്കാര്‍ ഉറപ്പ് നൽകിയിരുന്നു.

അതേസമയം മധ്യസ്ഥ സമിതിയുടെ നിർദ്ദേശപ്രകാരം നോയിഡ - ഫരീദാബാദ് റോഡ് തുറന്ന പൊലീസ് സമിതി പോയതിനുശേഷം വീണ്ടും അടച്ചത് മധ്യസ്ഥ സമിതിക്കു മുമ്പിൽ സമരക്കാർ തുറന്നുകാട്ടിയിരുന്നു. ഇത് സുപ്രീംകോടതിയെ അറിയിക്കാമെന്ന് സമിതി ഉറപ്പ് നല്‍കിയിട്ടുണ്ട്. സഞ്ജയ്‌ ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരാണ് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി അംഗങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter