രാജ്യത്തിന്റെ നയരൂപീകരണത്തിൽ മുസ്‌ലിംകളുടെയും പങ്കാളിത്തം  ഉറപ്പുവരുത്തും-ജോ ബെഡൻ
വാഷിംഗ്ടൺ: അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ പൊതുചടങ്ങുകളിൽ മാത്രം സന്ദർശനം നടത്തിയിരുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ പാരമ്പര്യത്തിൽ നിന്ന് മാറി മുസ്‌ലിം പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി സന്ദർശനം നടത്തി ജോ ബെഡൻ പുതിയ ചരിത്രം കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതാദ്യമായാണ് ഒരു പ്രസിഡണ്ട് സ്ഥാനാർത്ഥി മുസ്‌ലിം സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് സംവദിക്കുന്നത്. മുഹമ്മദ് നബിയുടെ ഹദീസ് ഉദ്ധരിച്ച് ബെഡൻ ശ്രോതാക്കളെ കയ്യിലെടുക്കുകയും ചെയ്തു. തിന്മയെ കൈ കൊണ്ട് തടയണം, കൈകൊണ്ട് സാധിക്കുന്നില്ലെങ്കിൽ വാക്കുകൾ കൊണ്ടും അല്ലെങ്കിൽ ഹൃദയംകൊണ്ടും പ്രതിരോധിക്കണമെന്ന് പ്രവാചകവചനമായിരുന്നു ജോ ബെഡൻ പ്രസംഗത്തിൽ ഉദ്ധരിച്ചത്.

മുസ്‌ലിംകൾ, ലാറ്റിൻ വംശജർ, കറുത്ത തുടങ്ങിയവർക്കെതിരെ വെറുപ്പ് വിതച്ച് അമേരിക്കയിൽ വിഭാഗീയത വിതക്കുന്ന ട്രംപിനെതിരെ അദ്ദേഹം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ചെറുകിട വ്യാപാര മേഖലയെ തകർത്ത് രാജ്യത്തെ സമ്പദ് വ്യവസ്ഥ താറുമാറാക്കുകയും ആരോഗ്യരംഗം വഷളാക്കുകയും ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ തന്നെ പിന്തുണക്കണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അമേരിക്ക സൃഷ്ടിക്കാൻ തന്നെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അമേരിക്കയെ ബാധിക്കുന്ന മുഴുവൻ തീരുമാനങ്ങളിലും മുസ്‌ലിംകളുടെ പങ്കാളിത്തം തന്റെ ഭരണകൂടം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ മുസ്‌ലിം ആരോഗ്യ പ്രവർത്തകരുടെയും ബിസിനസ്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലുകളെ പ്രശംസിക്കുകയും ചെയ്തു.

വിദേശ നയത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയ അദ്ദേഹം ഫലസ്തീൻ രാഷ്ട്രത്തിന് തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഉയ്ഗൂർ, റോഹിങ്ക്യ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി താൻ നിലകൊള്ളുമെന്നും അദ്ദേഹം ഉറപ്പു നൽകി. അമേരിക്കയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ യുടെ ഉത്തരവാദിത്തം എന്തിനാണെന്ന് എന്ന് തുറന്നടിച്ച് അദ്ദേഹം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്ക് നീക്കമെന്നും വ്യക്തമാക്കി. രാജ്യത്ത് ശക്തമായ സ്വാധീനമുള്ള സയണിസ്റ്റുകൾ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, ഇസ്‌ലാമോഫോബിയ വെച്ചുപുലർത്തുന്ന വലതുപക്ഷ വർഗീയ ശക്തികൾ എന്നിവർ തനിക്കെതിരെ തിരിയുമെന്ന് ഉറപ്പുണ്ടായിട്ടും മുസ്‌ലിം കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ജോ ബൈഡന്റെ നിലപാട് ആശാവഹമാണെന്നാണ് അമേരിക്കൻ മുസ്‌ലിംകൾ കരുതുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter