മുത്വലാഖ് ബില്‍ വിവേചനപരം: സമസ്ത

മുത്വലാഖ് ബില്‍ വിവേചനപരമാണെന്ന് സമസ്ത. മുത്വലാഖ് ബില്‍ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ തുല്യത, വിവേചനമില്ലായ്മ, വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കല്‍, മത സ്വാതന്ത്ര്യം എന്നീ അവകാശങ്ങള്‍ക്കെതിരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു.

രാജ്യത്തെ എല്ലാപൗരന്മാര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. മുസ്‌ലിംകളുടെ വിവാഹമോചനത്തിന് മാത്രം കുറ്റം ചുമത്തുന്ന സര്‍ക്കാര്‍ നീക്കം വിവേചനപരവും അപലപനീയവുമാണ്.
ഭര്‍ത്താവിനെ ജയിലിലടച്ചാല്‍ ഭാര്യക്ക് ഗുണം ലഭിക്കുമെന്ന സര്‍ക്കാര്‍അവകാശവാദം അപഹാസ്യമാണ്.  മുത്വലാഖ് ഇസ്‌ലാമിക പിന്‍ബലമുള്ളതായതിനാല്‍ അതിനെതിരായ എല്ലാ നീക്കങ്ങളും ഭരണഘടന വിരുദ്ധമാണെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter