ഇറാനെതിരെയുള്ള യുഎസ് ഉപരോധം പിൻവലിക്കണമെന്ന് ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: കൊറോണ വൈറസ് ശക്തമായ ദുരിതം വിതക്കുന്ന ഇറാനിൽ അമേരിക്കയുടെ ഉപരോധം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടിയായിരിക്കുകയാണെന്നും അതിനാൽ ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തെത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ശരിയല്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍, ഉപരോധം പിൻവലിക്കാൻ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് അമേരിക്കയിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. വലിയൊരു മഹാമാരിയെയാണ് ഇറാൻ നേരിടുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നേരത്തെ യുഎസ് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു. ആവശ്യം വന്നാല്‍ ഇറാനെ സഹായിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അമേരിക്ക പറഞ്ഞിരുന്നെങ്കിലും ഇറാൻ ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ ഈ വാഗ്ദാനം തള്ളിയിരിക്കുകയാണ്. ഇതുവരെ 1556 പേരാണ് ഇറാനില്‍ മരിച്ചത്. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തുള്ള അമേരിക്കയുടെ ഉപരോധം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter