സിറിയ,ഫലസ്ഥീന്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ജോര്‍ദാനും ജര്‍മനിയും

 

സിറിയയിലെ പ്രതിസന്ധിയെ പരിഹരിക്കാനും ഫലസ്ഥീന്‍- ഇസ്രയേല്‍ പ്രശ്‌നങ്ങളില്‍ സമാധാനം തേടിയും ജോര്‍ദാനും ജര്‍മ്മനിയും കൂടിക്കാഴ്ച്ച. ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫ്ദിയുടെയും ജര്‍മന്‍ വൈസ് ചാനസ്‌ലറും വിദേശ കാര്യ മന്ത്രിയുമായ സിഗ്മര്‍ ഗാബ്രിയേലുമാണ് സിറിയ, ഫലസ്ഥീന്‍ വിഷയങ്ങളില്‍ പരിഹാരം തേടിയുള്ള ചര്‍ച്ചക്ക് നേതൃത്തം നല്‍കിയത്. സിറിയ, ഫലസ്ഥീന്‍ വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും എന്ത് ചെയ്തു കൊടുക്കാനാവുമെന്നതിനെ കുറിച്ചായിരുന്നു കാര്യമായും ചര്‍ച്ചകള്‍ നടന്നത്. ജോര്‍ദാനും ജര്‍മനിയും സിറിയയിലെ സുരക്ഷ വിഷയത്തിലും ഫലസ്ഥീനിലെ സമാധാന വിഷയത്തിലും ഐക്യപ്പെടാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter