ബനാറസ് യൂണിവേഴ്സിറ്റിയിലെ സംസ്കൃത നിയമന വിവാദം: വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു
വരാണസി: രാജസ്ഥാൻ സ്വദേശിയായ ഫിറോസ് ഖാനെന്ന മുസ്‌ലിം അസിസ്റ്റന്റ് പ്രൊഫസറെ സംസ്‌കൃത വിഭാഗത്തില്‍ നിയമിച്ചതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കുന്നു. സര്‍വ്വകാലാശാല വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 10 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുന്നത്. അതേസമയം വൈസ് ചാന്‍സലറും ബനാറസ് സര്‍വ്വകാലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനുമായ ഗിരിധര്‍ മാളവ്യയും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അസിസ്റ്റന്റ് പ്രൊഫസര്‍ ഫിറോസ് ഖാന് പിന്തുണ നൽകി രംഗത്തെത്തി. വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഫിറോസ്ഖാന് അനുകൂലമായി സംസാരിച്ചു. സംസ്‌കൃതം വിശാലമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും വിപുലമാണ്. ഏത് അധ്യാപകനും ഒരു സര്‍വ്വകലാശാലയില്‍ സംസ്‌കൃതം പഠിക്കാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസ്‌കൃത് വിദ്യാ ധര്‍മ വിജ്ഞാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ നവംബര്‍ ഏഴിനാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter