മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം തടയാൻ മാർഗ രേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത് തടയാൻ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുസ്‌ലിംകൾക്കെതിരെയുള്ള വിദ്വേഷ പ്രചരണം മൂലം ചികിത്സ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും അഭിഭാഷകരായ അഞ്ജൽ സിംഗ് ദിശാ വദേക്കർ, മുഹമ്മദ് ഹസീം എന്നിവർ നൽകിയ ഹർജി കുറ്റപ്പെടുത്തി.

മുസ്‌ലിംകൾക്കെതിരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്ന സാമൂഹിക ബഹിഷ്കരണം മൂലം അവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാകുന്നില്ലെന്നും ഭക്ഷണം, വെള്ളം, മറ്റു അവശ്യവസ്തുക്കൾ തുടങ്ങിയവ ലഭ്യമാകുന്നുണ്ടെന്നും സർക്കാർ ഉറപ്പാക്കണം, ഹർജി ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ നടക്കുന്ന കടുത്ത വർഗീയ പ്രചരണങ്ങൾ തടയാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter