പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിൽ കോൺഗ്രസ് ധർണ്ണ
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉത്തർപ്രദേശ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹ്മദ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നരേന്ദ്രമോദി നടത്തിയ വസ്ത്രപരാമര്‍ശത്തെയും രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചു. വസ്ത്രത്തിന്റെ കാര്യം വരുമ്പോള്‍ രാജ്യം മോദിയെ ഓര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമ്പോൾ,​ അവരെ ലാത്തിച്ചാര്‍ജ് ചെയ്യുമ്പോൾ,​ മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുമ്പോൾ, നിങ്ങള്‍ രാജ്യത്തിന്റെ ശബ്ദമാണ് അടിച്ചമര്‍ത്തുന്നതെന്ന് രാഹുൽ തുറന്നടിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter