ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ തടസ്സങ്ങളില്ല: ഖത്തര്‍

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയ തലത്തില്‍ തടസ്സങ്ങളില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി.ഖത്തര്‍ ഉപരോധത്തെ തുടര്‍ന്ന് ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് നയതന്ത്രതല നീക്കം തുടങ്ങിയതായി അധികൃതര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം.

റഷ്യന്‍ സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍അല്‍ഥാനി.രാജ്യത്തിന്റെ പരമാധികാരം അംഗീകരിച്ചും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെയും ചര്‍ച്ചയിലൂടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജി.സി.സി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter