മനുവാദം അവസാനിക്കണമെങ്കില്‍ ആര്‍.എസ്.എസിനെ നിരോധിക്കണം- ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കൊടുവിൽ ബോംബെ ഹൈക്കോടതിയുടെ വിധി അനുകൂലമായത് പ്രകാരം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിനടുത്ത് സംഘടിപ്പിച്ച റാലിയില്‍ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മനുസ്മൃതിയും മനുവാദവും അവസാനിക്കണമെങ്കില്‍ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് തുറന്നടിച്ചു. 'രണ്ട് ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണെന്ന് പൊലിസ് വാദം ശരിയാണ്. ഞങ്ങള്‍ ഭരണഘടനയിലും ആര്‍.എസ്.എസ് മനുസ്മൃതിയിലും മനുവാദത്തിലും വിശ്വസിക്കുന്നു'- ആസാദ് പറഞ്ഞു. ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആസാദ് വെല്ലുവിളിക്കുകയും ചെയ്തു. സിഎഎക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച ആസാദ് ദലിതുകളെയും പിന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും പരിഹസിക്കാനാണ് സി.എ.എയും എന്‍.ആര്‍.സിയുമെന്നും വ്യക്തമാക്കി. അസ്വീകാര്യമായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം അനുച്ഛേദം 19 ഉറപ്പുനല്‍കുന്നുണ്ടെന്നും ആസാദ് ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter