വഖഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കാനുള്ള നീക്കം ശക്തമാക്കും: വ്യക്തി നിയമ ബോര്‍ഡ്

രാജ്യത്തെ വഖഫ് നിയമങ്ങള്‍ ശക്തമാക്കാനും അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരികെ പിടിക്കാനുമുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കാനും അഖിലേന്ത്യാ മുസ്‌ലിം  വ്യക്തി നിയമബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.

രാജ്യത്ത് പലയിടത്തും വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായും ഇത് സംബന്ധിച്ച കേസുകള്‍ ഗൗരവത്തോടെ പിന്തുടരുന്നില്ലെന്നും പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് റാബിഅ് ഹസന്‍  നദ്‌വിയുടെ അധ്യക്ഷതയില്‍ ലഖ്‌നോവില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ശരീഅത്ത് നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി വെബ് സീരീസുകള്‍ തുടങ്ങുക, വ്യക്തി നിയമങ്ങള്‍ പ്രചരിപ്പിക്കാനും ബോര്‍ഡിന്റെ ആശയ പ്രചാരണത്തിനുമായി പ്രസിദ്ധീകരണ രംഗത്ത് സജീവമാകുക, ഇംഗ്ലീഷ് ഉര്‍ദു ഭാഷകളില്‍ പ്രത്യേകം മാസിക തുടങ്ങുക എന്നിവയും യോഗത്തില്‍ തീരുമാനം ആയി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter