സുപ്രീംകോടതിയിൽനിന്ന് ശക്തമായ വിമർശനം: ഒമര്‍ അബ്ദുല്ലയെ മോചിപ്പിച്ച് സർക്കാർ
ന്യൂ​ഡ​ല്‍​ഹി: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാർ തടവിലാക്കിയ ജ​മ്മു കശ്മീര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വു​മാ​യ ഒ​മ​ര്‍ അബ്ദുല്ലയെ മോചിപ്പിച്ചു. 232 ദിവസങ്ങൾക്ക് ശേഷമാണു ശ്രീ​ന​ഗ​റി​ല്‍ ഒ​മ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പ​ത്തു​ള്ള ഹ​രി നിവാസിലെ തടങ്കലിൽ നിന്ന് അദ്ദേഹം മോചിതനാകുന്നത്.

232 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു താ​ന്‍ ഹ​രി നി​വാ​സ് വി​ട്ട് പു​റ​ത്തു​വ​രു​ന​ന്ത്. 2019 ഓ​ഗ​സ്റ്റ് അ​ഞ്ചി​നു താ​ന്‍ ത​ട​ങ്ക​ലി​ലാ​കു​മ്പോഴുള്ള ലോ​ക​ത്തേ​ക്കാ​ള്‍ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്- ഒ​മ​ര്‍ ട്വീ​റ്റ് ചെ​യ്തു. മു​മ്പത്തേതില്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഷേ​വ് ചെ​യ്യാ​ത്ത മു​ഖ​വു​മാ​യാ​ണ് അ​ദ്ദേ​ഹം ചി​ത്രം ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.  എ​ട്ടു മാ​സ​ത്തെ ത​ട​വി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണു നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് നേ​താ​വാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള​യെ ത​ട​ങ്ക​ലി​ല്‍​നി​ന്നു മോ​ചി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ പ​ബ്ലി​ക് സേ​ഫ്റ്റി ആ​ക്റ്റ് (പി​എ​സ്‌എ) പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

ഒ​മ​ര്‍ അ​ബ്ദു​ല്ലയെ മോ​ചി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ജ​മ്മു കശ്മീര്‍ ഭ​ര​ണ​കൂ​ട​ത്തോ​ടും സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഒ​മ​ര്‍ അ​ബ്ദു​ല്ലയെ മോ​ചി​പ്പി​ച്ച​ത്. അതേസമയം മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ മെ​ഹ​ബൂ​ബ മു​ഫ്തി ഇ​പ്പോ​ഴും ത​ട​ങ്ക​ലി​ലാ​ണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter