കോവിഡ് വ്യാപനം: ശാഹീന്‍ബാഗിലെ സമരപന്തലുകൾ പൊളിച്ച്‌​ നീക്കി
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ലോക്ക്​ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ മറ പിടിച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളുടെ മുഖമായി മാറിയ ശാഹീന്‍ബാഗിലെ സമരപന്തലുകള്‍ പൊലീസ്​ പൊളിച്ച്‌​ നീക്കി. സമരപന്തലില്‍ നിന്നും മാറാന്‍ വിസമ്മതിച്ച പ്രതിഷേധക്കാരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കനത്ത പൊലീസ്​ സുരക്ഷയില്‍ ചൊവ്വാഴ്​ച രാവി​ലെയാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ ആരംഭിച്ചത്​. ശാഹീന്‍ബാഗ്​ ഏരിയയിലുള്ള എല്ലാ സമരപന്തലുകളും പൊളിച്ച്‌​ മാറ്റിയിട്ടുണ്ട്​. ​അടച്ചുപൂട്ടല്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നേരത്തെ സമരം അവസാനിപ്പിക്കുവാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ അഭ്യർഥന സമരക്കാർ തള്ളിക്കളയുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു സമരക്കാരുടെ നിലപാട്. സമരപന്തലില്‍ ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍ മാത്രമാക്കിയും 70 വ​യ​സി​ന് മു​ക​ളി​ലും പ​ത്ത് വ​യ​സി​ന് താ​ഴെ​യും പ്രായമുള്ളവരെ ഒ​ഴിവാക്കിയും സമരക്കാര്‍ക്കായി ബഞ്ചുകളും സാനിറ്റൈസറുകളും സമരപന്തലില്‍ ഒരുക്കിയും നിശ്ചിത ഇടവേളകളില്‍ വേദി അണുവിമുക്തമാക്കുകയും ചെയ്തതടക്കമുള്ള വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വേദിയിൽ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് പോലീസ് സമരക്കാരെ ഒഴിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter