സമാധാനത്തിനായി ഒന്നിച്ച് പതിനേഴ് അറബ് രാഷ്ട്രങ്ങള്‍

 

സമാധനത്തിനും രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും തയ്യാറായി പതിനേഴോളം അറബ് രാഷ്ട്രങ്ങള്‍ രംഗത്ത്. ഒ.ഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍) ആണ് പതിനേഴോളം രാഷ്ട്ര പതിനിധികളെ ഒരുമിപ്പിച്ച് ഇത്തരം ഉദ്യമത്തിന് മുതിര്‍ന്നത്. സമാധാനത്തിനും പ്രശ്‌ന പരിഹാരത്തിനും വേണ്ടിയാണ് രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന ഈ കൂട്ടായ ശ്രമങ്ങളെന്ന് ജിദ്ദയില്‍ നടന്ന സമിറ്റില്‍ ഒ.ഐസി ജനറല്‍ സെക്രട്ടറി ഡോ.യൂസുഫ് അത്തമീന്‍ പറഞ്ഞു.

സമാധാനത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടന്ന സെഷനില്‍ ഒ.ഐ.സി ഡയറക്ടര്‍ ജനറല്‍ താരിഖ് ഭക്ത് രാഷ്ട്രങ്ങള്‍ക്കിടയിലെ സമാധാനത്തിന്റെ സാധ്യതകളെ പോസിറ്റീവായാണ് കാണുന്നതെന്നും അഭിപ്രായപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter