നിഖാബിനെ എതിര്‍ക്കുന്നത് ശരീഅത്ത് വിരുദ്ധം: സമസ്ത ഏകോപന സമിതി

വിശുദ്ധ ഖുര്‍ആന്റെ അവതരണ കാലം മുതല്‍ മുസ്‌ലിംകളില്‍ നിലനിന്നുപോന്ന ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ് നിഖാബെന്നും ഇതിനെ എതിര്‍ക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതി യോഗം.

ഇസ്‌ലാമിക  സംസ്‌കാരങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരും ഇതര സംസ്‌കാരങ്ങളെ പിന്തുടരുന്നവരും പാശ്ചാത്യ ഗൂഢാലോചനയില്‍ പെട്ടുപോയവരുമാണ് നിഖാബിനെ എതിര്‍ക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബ് 53-59 വചനങ്ങളും സൂറത്തുന്നൂറിലെ 30-31 വചനങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നിരവധി ഹദീസുകളും കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും മുസ്‌ലിം ലോകത്തിന്റെ മുറിഞ്ഞുപോവാത്ത ചര്യകളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ യാതൊരു പ്രയാസവും ഉണ്ടാകുന്നതല്ല. അനിവാര്യഘട്ടങ്ങളില്‍ മുഖം പ്രദര്‍ശിപ്പിക്കുന്നതിന് വിരോധമില്ലെന്നും ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്.
ഇസ് ലാമിക വിശ്വാസത്തിന്റെ ഭാഗമായി വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കലാണ് എം.ഇ.എസിന്റെ നടപടി.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സമസ്ത തയ്യാറലല്ലെന്നും ഏകോപന സമിതി അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സമസ്ത പ്രസിഡണ്ട സയ്യിദ് ജിഫ്രി മുത്തുക്കോയ  തങ്ങള്‍ അധ്യക്ഷനായി, നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter