ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ല: സഊദി

ഹജ്ജിനെ രാഷ്ട്രീയവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് സഊദി ഹജ്ജ്, ഉംറ ഉപമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സഊദി അറേബ്യ ശക്തമായ നിലപാടുമായാണ് മുന്നോട്ട് പോവുന്നതെന്നും മന്ത്രി പ്രതികരിച്ചു.
ഹജ്ജ് ഉംറ ചെയ്യുന്നതില്‍ നിന്ന ഒരു രാജ്യക്കാരെയും വിലക്കാറില്ലെന്നും ആ നിലപാട് തന്നെ തുടരുകയും ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു. 
തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്നതോടപ്പം ഓരോ വര്‍ഷവും മെച്ചപ്പെട്ട സേവനങ്ങള്‍ വര്‍ധിപ്പിച്ചാണ് മുന്നോട്ട് പോവുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.
ഖത്തര്‍  തീര്‍ത്ഥാടകര്‍ക്ക് സഊദി ഒരു വിധ പ്രതിബന്ധങ്ങളും ബാധകമാക്കിയിട്ടില്ലെന്നും അബ്ദുല്‍  ഫത്താഹ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter