ജി 20യുടെ  ഉച്ചകോടി: അധ്യക്ഷ പദവി സഊദിക്ക്
റിയാദ്: അടുത്ത വര്‍ഷം സഊദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അധ്യക്ഷ പദവി സഊദി അറേബ്യ ഏറ്റെടുത്തു. ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന ജി-20 വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് അധ്യക്ഷ സ്ഥാനം സഊദി അറേബ്യ ഔദ്യോഗികമായി സ്വീകരിച്ചത്. സഊദി സംഘത്തിലുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്തത്. വി​ഷ​ൻ 2030 പ​രി​പാ​ടി​ക​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ലോ​ക​പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും വേ​ണ്ട സ​ഹാ​യം ന​ൽ​കാ​നും ലോ​ക​ജ​ന​ത​യെ ശാ​ക്തീ​ക​രി​ക്കാ​നും ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നും ശ്ര​മി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി​യെ​ന്നും അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ജി 20 യുടെ പ്രവര്‍ത്തനത്തിനും നേതൃത്വത്തിനും ജപ്പാന് സഊദി അറേബ്യ നന്ദി അറിയിച്ചു. ജി-20 കൂട്ടായ്മക്ക് നേതൃത്വം നല്‍കി സഊദി മുന്നോട്ടു വെക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ജി-20 അധ്യക്ഷ സ്ഥാനം ആരംഭിക്കുന്ന ഡിസംബര്‍ ആദ്യത്തില്‍ പരസ്യപ്പെടുത്തും. ആഗോള സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് അടുത്ത മാസം ആദ്യ വാരത്തില്‍ ജി-20 ധനമന്ത്രിമാര്‍ റിയാദില്‍ യോഗം ചേരും. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 1999 സെപ്റ്റംബർ 26നാണ് നിലവിൽ വന്നത്. അമേരിക്ക, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter