ഇസ്രയേല്‍ മോഷ്ടിക്കുന്ന ഫലസ്ഥീന്റെ പാരമ്പര്യം
പുരാതന വസ്തുക്കളുടെ കാര്യത്തില്‍ ലോകത്തിലെ ഏററവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഫലസ്ഥീന്‍.ഈ വിഷയത്തില്‍ അറബ് ലോകത്ത് ഈജിപ്തിനോട് മത്സരിക്കുന്നുവെന്ന് വേണമെങ്കില്‍ പറയാം, ഏററവും ചുരുങ്ങിയത് 22 നാഗരിഗതകളെങ്കിലും ഫലസ്ഥീനില്‍ മുദ്രപതിപ്പിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തേത് കന്‍ആന്‍ദേശക്കാരുടെതാണ്. ഇന്നും അവരുടെ സാനിധ്യം കാണാമെന്നതാണ്.
1948 മുതലുള്ള തുടര്‍ച്ചയായ ഇസ്രയേല്‍ സര്‍ക്കാറുകള്‍ അറബ്,ഫലസ്ഥീന്‍ സ്വത്വമുള്ള പുരാതനവസ്തുക്കളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇസ്രയേല്‍ സ്ഥാപിതമായതിന് ശേഷം ഫലസ്ഥീന്റെ എല്ലാ ഭാഗങ്ങളിലും ഗവേഷണം നടത്താന്‍ ഇസ്രയേല്‍ പുരാവസ്തു ഗവേഷകരുടെ സമിതികള്‍ രൂപികരിച്ചു. ഫലസ്ഥീന്‍ പുരാവസ്തുക്കളെ ജൂതവത്ക്കരിക്കുകയും വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ് പിന്നിലെ ലക്ഷ്യം. ഫലസ്ഥീനിലെ പ്രധാന നഗരങ്ങളായ അക്രെ, ജാഫ, ജറൂസലം, തിബ്‌രീസ് എന്നിവിടങ്ങളിലെ ചരിത്ര സ്മാരകങ്ങളും ഈ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.
അതിനൊക്കെ പുറമെ, ആസൂത്രിതമായ സാംസ്‌കാരിക മോഷണത്തിലൂടെയും വ്യാജരേഖകളിലൂടെയും ഫലസ്ഥീന്‍ ഫാഷനെ ജൂതവത്കരിക്കാന്‍ ഇസ്രയേല്‍ വിവിധ സ്ഥാപനങ്ങളെ ഉപയോഗിച്ചു.
ഫലസ്ഥീന്‍ വസ്ത്ര ധാരണ രീതിയും പാചകരീതിയും ഇസ്രയേലി എന്ന ലേബലിലാണ് അന്താരാഷ്ട്ര എക്‌സിബിഷനില്‍ ഇസ്രയേല്‍ പങ്കെടുത്തത്.
ഇസ്രയേല്‍ അധിനിവേശവും അമൂല്യമുള്ള പുരാവസ്തുക്കള്‍ വില്‍ക്കുന്ന മാഫിയകളും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഫലസ്ഥീനിന്റെ പൈതൃകവും ചരിത്രവും ഇങ്ങനെയാണ് മോഷ്ടിക്കുന്നത്. ഫലസ്ഥീന്‍ പാര്‍ട്ടികള്‍ നടപടിയെടുക്കുകയും അവരുടെ പൈതൃകവും ചരിത്രവും നാഗരികതയും സംരക്ഷിക്കണമെന്ന് ആഹ്യാനം ചെയ്യുകയും ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.
ഈ സാഹചര്യത്തില്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ മാത്രം 3,300 ലധികം പുരാവസ്തുസ്ഥലങ്ങളു(ആര്‍ക്കിയോളജിക്കല്‍ സൈറ്റ്)ണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഫലസ്ഥീനില്‍ ഓരോ അരകിലോമീറ്ററിലും ശരാശരി ഒരു പുരാവസ്തു സ്ഥലമുണ്ടെന്ന് നിരവധി ഗവേഷകര്‍ സ്ഥിരീകരിക്കുന്നു. ഇത് ഭൂമിയുടെ യഥാര്‍ത്ഥ സത്വത്തെയും ചരിത്രത്തെയും സൂചിപ്പിക്കുന്നു.
ഇസ്രയേലിന്റെ വിഭജനമതില്‍ ഫലസ്ഥീന്‍ പുരാവസ്തുക്കള്‍ക്കും സ്മാരകങ്ങള്‍ക്കും ഭാവിയില്‍സൃഷ്ടിക്കുന്ന വിനാശകരമായ ഫലങ്ങളെ കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നതില്‍ പ്രധാന്യമുണ്ട്.വെസ്റ്റ്ബാങ്കിലെ ഫലസ്ഥീന്‍ ഭൂമിയില്‍ മതില്‍ പണിയുന്നത് അധിനിവേശ പ്രദേശത്തിന്റെ 50 ശതമാനത്തിലധികം പിടിച്ചെടുക്കുന്നതിന് ഇടയാക്കും. പുരാവസ്തുക്കളും ചരിത്രപരമായ സ്ഥലങ്ങളുമടങ്ങിയ 2000ത്തോളം ഇടങ്ങളും കൂടാതെ 270 ലധികം പ്രധാന പുരാവസ്തു സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. മതിലിന്റെ നിര്‍മ്മാണ വേളയില്‍ ചരിത്രപരമായി പ്രധാനപ്പെട്ട ഡസന്‍ കണക്കിന് സൈറ്റുകളും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഫലസ്ഥീന്‍ പുരാവസ്തുക്കളെ കുറിച്ചുള്ള പ്രത്യേക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 1967 ജൂണില്‍ വെസ്റ്റുബാങ്കും ഗാസയും അധിനിവേശപ്പെടുത്തിയത് മുതല്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രയേലിന് കൂടുതല്‍ ഫലസ്ഥീന്‍ കലാസൃഷ്ടികള്‍ മോഷ്ടിക്കാനും വില്‍ക്കാനും കഴിഞ്ഞുവെന്നാണ്. 2000 സെപ്റ്റംബര്‍ അവസാനത്തില്‍ അഖ്‌സ ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടത് ഇതിനെ കൂടുതല്‍ വഷളാക്കിയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
500ലധികം പുരാവസ്തു സ്ഥലങ്ങലും 1500ലധികം ചരിത്രാടയാളങ്ങളും ഇസ്രയേല്‍ അധിനിവേശവും മോഷ്ടാക്കളും നശിപ്പിച്ചതായി ഫലസ്ഥീന്‍ അതോരിറ്റിയുടെ പുരാതന സാംസ്‌കാരിക പൈതൃകവകുപ്പ് ചൂണ്ടിക്കാട്ടുന്നു.സല്‍മാന്‍ അബു സിത്ത വ്യക്തമാക്കിയത് പോലെ 1948 മുതല്‍ അഞ്ഞൂറിലധികം ഫലസ്ഥീന്‍പട്ടണങ്ങളും ഗ്രാമങ്ങളും ഇസ്രയേല്‍ നശിപ്പിക്കുകയും ഭൂപടം തുടച്ചുമാറ്റുകയും ചെയ്തുവെന്നത് ഒരു ലളിതമായ യാഥാര്‍ത്ഥ്യമാണ്.ഫലസ്ഥീന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ വിഭവങ്ങള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്നത് തുടരുകയാണെന്ന് വനം വകുപ്പും സ്ഥിതീകരിക്കുന്നുണ്ട്.
ഇസ്രയേല്‍ നിയന്ത്രണം മൂലം ഫലസ്ഥീന്‍ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഏതൊരു സംവിധാനവും തകര്‍ന്നതാണ് ഈ നക്ബയുടെ കാരണമെന്ന് ഫലസ്ഥീന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.അത്തരം സംരക്ഷണങ്ങള്‍ അധിനിവേശത്തിന്റെ നേരിട്ടുള്ള മാനേജ്‌മെന്റിന്റെ കീഴിലാണ് നടത്തേണ്ടത്. ജറൂസലേം, നാബുലസ്, ഹെബ്രോണ്‍, ബത്‌ലഹേം,മറ്റു ഫലസ്തീന്‍ നഗരങ്ങള്‍ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ സംഭവിച്ചതുപോലെ സാംസ്‌കാരിക പൈതൃക സ്ഥലങ്ങള്‍ നശിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് അധികാരമുണ്ടെന്നാണ് ഇത് അടിസ്ഥാനപരമായി തെളിയിക്കുന്നത്.
പുരാവസ്തു മോഷണവും ഫലസ്ഥീന്‍ പൈതൃക സൈറ്റുകളുടെ ലംഘനവും ഫലസ്ഥീനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കാരണം അവരുടെ ജന്മനാട്ടില്‍ അവരുടെ സംസ്‌കാരവും ശാരീരിക സാനിധ്യവും സംരക്ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇത് ജൂതവത്കരണവും വ്യവസ്ഥാപിതമായി ഇസ്രയേലി നയങ്ങള്‍ ഭീഷണിയിലൂടെ നടപ്പിലാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച ഈ പുതിയ വെല്ലുവിളിയെ നേരിടാന്‍ ഫലസ്ഥീന്‍ സമൂഹത്തില്‍ നാം അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
പ്രാദേശിക അന്തര്‍ദേശീയ തലങ്ങളില്‍ ഇസ്രയേലിന്റെ ചരിത്രത്തിലെ മോഷണത്തിനെതിരെ പോരാടാനുള്ള ശേഷി നാം വര്‍ധിപ്പിക്കേണ്ടതുണ്ട്.
യുനസ്‌കോ ഉള്‍പ്പെടെയുള്ള പ്രസക്തമായ അന്താരാഷ്ട്ര സംഘടനകളില്‍ ഫലസ്ഥീന്റെ പൂര്‍ണ അംഗത്വം ഇത് വഴി ശക്തിപ്പെടുത്തുകയും ചെയ്യാം.
ഫലസ്ഥീനിലെ സാംസ്‌കാരിക വൈവിധ്യം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇസ്രയേലിന്റെ ജൂതരാഷ്ട്രത്തെ കുറിച്ചുള്ള വ്യാജവിവരണത്തിന് ചരിത്രത്തില്‍ നിന്ന് ഇത്തരം വസ്തുതകള്‍ വെള്ളപൂശാന്‍ അനുവദിക്കുന്നത് ലജ്ജാകരമാണ്.
അവലംബം.മിഡില്‍ ഈസ്റ്റ് മോണിറ്റര്‍.കോം
Leave A Comment