ആരും കാണാതെ അറുക്കാനാവാതെ
ഒരു ശൈഖിന് കുറച്ച് ശിഷ്യന്മാരുണ്ടായിരുന്നു. അവരിൽ ഒരാളോട് ശൈഖിന് വലിയ സ്നേഹവും താൽപര്യവുമായിരുന്നു. ഇതേ കുറിച്ച് മറ്റുള്ളവർ ചോദിച്ചു. അതിനു മറുപടിയായി എല്ലാവർക്കും ഓരോ പക്ഷിയെ നൽകി. ആരും കാണാതെ പക്ഷിയെ അറുത്തു കൊണ്ടു വരാൻ കൽപിച്ചു. ഓരോരുത്തരായി തന്‍റെ പക്ഷിയുമായി അൽപം അകലെ മറഞ്ഞു നിന്ന് അറുത്ത് കൊണ്ടു വന്നു കൊടുത്തു. പക്ഷേ, ശൈഖിന്‍റെ അരുമ ശിഷ്യൻ മാത്രം പക്ഷിയെ ജീവനോടെ തിരിച്ചേൽപിച്ചു. അറുക്കാതിരിക്കാനുള്ള കാരണം തിരക്കിയപ്പോൾ ആ ശിഷ്യൻ പറഞ്ഞു:
Also Read:“അപ്പോ അല്ലാഹു ഇല്ലേ?”
“താങ്കളെന്നോട് ആരും കാണാതെ അറുക്കാനല്ലേ കൽപിച്ചത്. അങ്ങനെ ചെയ്യാൻ എനിക്കായില്ല.”(അല്ലാഹു എല്ലാം എപ്പോഴും കാണുന്നുണ്ടെന്ന ബോധമാണ് ആ ശിഷ്യനെ അങ്ങനെ പറയിപ്പിച്ചത്.)
ശൈഖ് തന്‍റെ ശിഷ്യന്മാരോടായി പറഞ്ഞു: “ഇക്കാരണത്താലാണ് എനിക്ക് ഈ ശിഷ്യനോട് കൂടുതൽ ഇഷ്ടം.”
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.