ഇസ്രയേല്‍ ബന്ധം: ഫത്‌വകളുടെ രാഷ്ട്രീയം

മതപരമായ മാര്‍ഗദര്‍ശനം ആവശ്യമായ വിഷയത്തിലെ മതപരമായ വിധിയാണല്ലോ ഫത്്‌വ. വൈജ്ഞാനികമായി ഫത്‌വ നല്‍കാന്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം അത് നല്‍കാവുന്നതുമാണ്. എന്നാല്‍ ഒരു വിഷയത്തിലെ മതവിധിയാണ് താന്‍ നല്‍കുന്നതെന്ന ബോധം പല പണ്ഡിതന്മാരെയും ഫത്‌വ നല്‍കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ”ഫത്‌വ നല്‍കാന്‍ ഏറ്റവും കൂടുതല്‍ ധൈര്യപ്പെടുന്നവന്‍ നരകം പുല്‍കാന്‍ ഏറ്റവും ധൈര്യം കാണിക്കുന്നവന്നാണെന്ന” ഹദീസ് ഫത്‌വകളുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെയും അവധാനതയെയും സൂചിപ്പിക്കുന്നു.

എന്നാല്‍ രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തിതാത്പര്യങ്ങളും മുന്‍നിറുത്തി മിക്കപ്പോഴും ഫത്‌വകള്‍ നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഭരണാധികാരിക്ക് വേണ്ടിയുള്ള ഫത്‌വകളും അവര്‍ക്കെതിരായ ഫത്‌വകളും തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ച ഫത്‌വകളും സുലഭമായി ചരിത്രത്തിലും വര്‍ത്തമാന കാലത്തും കാണാവുന്നതാണ്. അങ്ങനെ ഒരു ഫത്‌വയാണ് ഉസ്മാനിയ ഭരണാധികാരിയായിരുന്ന സലീം മൂന്നാമന് അധികാരം നഷ്ടപ്പെടാന്‍ വഴിയൊരുക്കിയത് തന്നെ.

സ്വതന്ത്രമായി നല്‍കപ്പെട്ടിരുന്ന ഫത്‌വകള്‍ ദേശരാഷ്ട്രത്തിന്റെ വരവോടെ ഔദ്യോഗികസംവിധാനമായി മാറിയതാണ് ഈ രംഗത്തെ മറ്റൊരു കാര്യം. ഇന്ന് മുസ്ലിം രാഷ്ട്രങ്ങളില്‍ ഔദ്യോഗിക മുഫ്തിമാരും ദാറുല്‍ ഇഫ്താ സംവിധാനവും പ്രവര്‍ത്തിക്കുന്നു. പല മുസ്ലിം ന്യൂനപക്ഷ രാജ്യങ്ങളിലും ഈ സംവിധാനം കാണാം. സഊദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഔദ്യോഗിക മുഫ്തിമാരും ഫത്‌വ കൗണ്‍സിലുകളുമുണ്ട്. ഹൈഅത്തു കിബാറില്‍ ഉലമ (സഊദി), മജ്‌ലിസ് അല്‍-ഇമാറാത്ത് ലില്‍ ഇഫ്താ അല്‍-ശറഇ (യുഎഇ), ദാറുല്‍ ഇഫ്താ(ഈജിപ്ത്) തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഒരു കാലത്ത് ഇസ്ലാമിക ലോകത്തിന്റെ വൈജ്ഞാനിക ആസ്ഥാനമായിരുന്ന അല്‍-അസ്ഹറിന് കീഴിലായിരുന്നു ഇത് വരെ ഈജിപ്തിലെ ദാറുല്‍ ഇഫ്താ. മാസങ്ങള്‍ക്ക്മുമ്പ്ഈജിപ്ഷ്യന്‍പാര്‍ലിമെന്റില്‍അവതരിപ്പിച്ചപുതിയകരടുനിയമമനുസരിച്ച്ദാറുല്‍ഇഫ്തയെപ്രാധാനമന്ത്രിയുടെഓഫീസിന്കീഴില്‍കൊണ്ട്വരാനുള്ളശ്രമത്തിലാണ്സീസിസര്‍ക്കാര്‍. അസ്ഹറിലെപണ്ഡിതസഭയുടെയുംശൈഖുല്‍അസ്ഹറിന്റെയുംകടുത്തഎതിര്‍പ്പ്കാരണംപാര്‍ലിമെന്റ്ബില്ലിന്മേലുള്ളഅവസാനവോട്ടെടുപ്പ്നീട്ടിവെക്കുകയുംകൂടുതല്‍പഠനത്തിനായിസബ്ജക്റ്റ്കമ്മിറ്റിക്ക്കൈമാറുകയുംചെയ്തു.

ഇതിനു പുറമേ വിവിധ ഫിഖ്ഫ് അക്കാദമികള്‍, ഖത്തര്‍ ആസ്ഥാനമായ വേള്‍ഡ് യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളര്‍സ്, യുഎഇ ആസ്ഥാനമായ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്, യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസര്‍ച്ച് തുടങ്ങിയ വിവിധ സ്വതന്ത്രവും അല്ലാത്തതുമായ കൂട്ടായ്മകളും ഫത്വകള്‍ പുറപ്പെടുവിക്കുകയും നയപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നവരായുണ്ട്. ഇതിന്റെ മറുഭാഗത്ത് മുസ്ലിം സമൂഹത്തെയും പണ്ഡിതലോകത്തെയും ഒന്നാകെ തിന്മയുടെ വക്താക്കളായി ചിത്രീകരിച്ചു ഭീകരതക്ക് വളം വെക്കുന്ന തീവ്രസലഫി വക്താക്കളുടെ ഗ്രൂപ്പുകളും നിലകൊള്ളുന്നു.

അറബ് ‘വസന്ത’ത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയസാഹചര്യത്തില്‍ ഫത്വകളും പണ്ഡിത പ്രസ്താവനകളും ഏറെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ ഫത്വകള്‍ ഏറെ സുലഭമായി ലഭിക്കുന്ന ഈജിപ്തില്‍ മുര്‍സിക്കും സിസിക്കും അനുകൂലമായും എതിരായും ഒട്ടേറെ ഫത്വകള്‍ വന്നിരുന്നു.

ഈജിപ്തിലെ കലുഷിതമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയില്‍ മുന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅയുടെ ഫത്വകള്‍ ഓരോ സമയത്തും ഏറെ കോളിളക്കം സൃഷ്ടിച്ചവയാണ്. സീസിവിരുദ്ധ പ്രക്ഷോഭകരെ കൊല്ലാമെന്ന് പോലീസ് ഒഫീസറുമാരോട് അദ്ദേഹം പറഞ്ഞത് പിന്നീട് അദ്ദേഹത്തിനു തന്നെ നിഷേധിക്കേണ്ടി വന്നിട്ടുമുണ്ട്.

അയാസോഫിയ പള്ളിയില്‍ നിസ്‌കാരം പുനരാരംഭിച്ചപ്പോള്‍ തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനെതിരെ ഈജിപ്തിലെ ദാറുല്‍ ഫത്വയുടെ പ്രസ്താവനയും രാഷ്ട്രീയ പ്രേരിതമെന്ന് ഏറെ ആക്ഷേപിക്കപ്പെട്ടിരുന്നു. വിനോദ പരിപാടികളോട് പൊതുവേ കര്‍ക്കശ നിലപാട് പുലര്‍ത്തുന്ന സഊദിയിലെ പല സലഫി പണ്ഡിതരും രാജ്യത്തെ പുതിയ നിലപാടുകള്‍ക്കനുസരിച്ചു ഫത്വ നല്‍കുന്നതും സമകാലിക ഇസ്ലാമിക ലോകത്തെ പ്രധാന ചര്‍ച്ചകളാണ്.

ഇസ്രായേലുമായി ബന്ധപ്പെട്ട ഫത്വകള്‍

ഇസ്രായേല്‍ രൂപീകരണ ഘട്ടം മുതലേ ഫത്വകളും അതിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും കാണാം. 1935- ജനുവരിയില്‍ നടന്ന ഫലസ്തീന്‍ പണ്ഡിത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച ആദ്യ ഫത്‌വ പുറത്തുവരുന്നത്. ജൂതകുടിയേറ്റം ലക്ഷ്യം വെച്ചും ഇസ്രായേല്‍രാഷ്ട്ര രൂപീകരണത്തിനുമായി ഫലസ്തീന്‍ ഭൂമി ജൂതന്മാര്‍ വാങ്ങികൂട്ടാന്‍ ആരംഭിച്ചപ്പോള്‍ അത് നിഷിദ്ധവും മതവിരുദ്ധവും ദീനില്‍ നിന്ന് പുറത്ത് പോവുന്നതിന് സമാനവുമായി അന്നത്തെ ഖുദ്‌സ്മുഫ്തി മുഹമ്മദ് അമീന്‍ അല്‍-ഹുസൈനിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം ഫത്‌വ നല്കി. അതേ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെ കാണ്‍പൂര്‍ ആസ്ഥാനമായുള്ള പണ്ഡിത സഭയുടെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് സുലൈമാന്‍ അല്‍-ഖാദിരി അല്‍-ചിശ്തിയുടെ സമാനമായ ഫത്‌വ ഇത് സംബന്ധിച്ച രേഖകളില്‍ ഏറെ പ്രാധാന്യത്തോടെ പരാമര്‍ശിക്കപ്പെടുന്നു. ഓരോകാലഘട്ടത്തിലുമുള്ള ഖുദ്‌സ് മുഫ്തിമാര്‍ ഇക്കാര്യം ഓര്‍മപ്പെടുത്തി ഫത്‌വകള്‍ നല്‍കിയിരുന്നു. 1985-ല്‍ ശൈഖ് സഅദുദ്ദീന്‍ അല്‍ അല്‍-ഇല്‍മി, 2000-ല്‍ ശൈഖ് ഇഖ്‌രിമ സബ്‌രി, 2018-ല്‍ ഇപ്പോഴത്തെ ഫലസ്തീന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് മുഹമ്മദ് ഹുസൈന്‍ ഇതേ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.

1947-ല്‍ ഫലസ്തീന്‍ വിഭജിച്ച് ജൂത രാഷ്ട്രത്തിന് സംസ്ഥാപനം കുറിക്കാന്‍ യുഎന്‍ തീരുമാനിച്ചപ്പോള്‍, അല്‍-അസ്ഹറിലെ ഫത്‌വ കമ്മിറ്റി, ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് മഅമൂന്‍, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹസ്‌നൈന്‍ മഖ്‌ലൂഫ് എന്നിവരുടെ നേതൃതത്തില്‍ ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിക്കുകയും സാധ്യമായ എല്ലാ സംവിധാനങ്ങള്‍ ഉപഗോയിച്ചും ഈ തീരുമാനത്തെ ചെറുത്തു തോല്‍പിക്കാന്‍ മുസ്ലിം ഭരണകൂടങ്ങളോടും ജനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ അല്‍-അസ്ഹര്‍ ഫലസ്തീനുമായി ബന്ധപ്പെട്ട വിവിധ ഫത്്‌വകള്‍ പുറപ്പെടിവിച്ചിട്ടുണ്ട്. അതിലധികവും ഫലസ്തീന് അനുകൂലവും ഇസ്രായേല്‍ വിരുദ്ധവുമായ ഫത്‌വകളും പ്രസ്താവനകളുമായിരുന്നു.


ALSO READ :പണ്ഡിതനും ഭരണാധികാരിയും: ബന്ധത്തിന്റെ മതവും രാഷ്ട്രീയവും



സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധീനതയില്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ ഈ വിഷയത്തില്‍ ഏറെ ചൂടുപിടിച്ച മറ്റൊരു ചര്‍ച്ചയായിരുന്നു. ഇസ്രായേല്‍ വിസയുമായി അവരുടെ അധികാരം അംഗീകരിച്ച് കൊണ്ട് ഖുദ്‌സ് സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്ന നിലപാടുകാരായിരുന്നു കഴിഞ്ഞു പോയ പല പണ്ഡിതന്മാരും. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്തിനൊപ്പം ഖുദ്‌സ് സന്ദര്‍ശിക്കാന്‍ വിസമ്മിതിച്ച ശൈഖുല്‍ അസ്ഹര്‍ ശൈഖ അബ്ദുല്‍ ഹലീം മഹ്മൂദ്, ഈജിപ്തിലെ ഗ്രാന്‍ഡ്മുഫ്തിയും ശൈഖുല്‍ അസ്ഹറുമായിരുന്ന ശൈഖ് ജാദുല്‍ ഹഖ്, ഡോ. മുഹമ്മദ് സയ്യിദ് ത്വന്‍ത്വാവി, ഇപ്പോഴത്തെ ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ് തുടങ്ങിവരൊക്കെ ഈ നിലപാടുകരാണ്.

എന്നാല്‍ മുന്‍ ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. അലി ജുമുഅ ഖുദ്‌സ് സന്ദര്‍ശനത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയും അവിടെ സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ മുസ്ലിം സ്‌കോളേഴ്‌സ് (ഐയുഎംഎസ്) സ്ഥാപക പ്രസിഡന്റ് യൂസുഫ് അല്‍-ഖര്‍ദാവി ഇക്കാര്യത്തില്‍ ഡോ. അലി ജുമുഅയെ ഏറെ വിമര്‍ശിച്ചിരുന്നു. ഖുദ്‌സ് സന്ദര്‍ശനം നിഷിദ്ധമാണെന്ന ശക്തമായ വാദമുഖമുയര്‍ത്തിയിരുന്നു ഖര്‍ദാവി. എന്നാല്‍ ഇപ്പോഴത്തെ ഐയുഎംഎസ് പ്രസിഡന്റ് മൊറോക്കാന്‍ പണ്ഡിതനായ ഡോ. അഹ്മദ് റൈസൂനി കഴിഞ്ഞവര്‍ഷം മുസ്ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് ഫലസ്ഥീന്‍ പ്രശ്‌നത്തിന് നല്‍കുന്ന പിന്തുണയുടെ ഭാഗമാണെന്നും അങ്ങനെ സന്ദര്‍ശിക്കുന്നത് കൊണ്ട് ഇസ്രായേലി അധിനിവേശത്തെ അംഗീകരിച്ചുവെന്ന് അര്‍ഥമില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

212-ല്‍ തന്നെ നിബന്ധനകള്‍ക്ക് വിധേയമായി ഇസ്രായേലി ആധിപത്യത്തെ അംഗീകരിക്കാതെ മുസ്ലിംകള്‍ ഖുദ്‌സ് സന്ദര്‍ശിക്കണമെന്ന് ഖുദ്‌സ് ഗ്രാന്‍ഡ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ ഗ്രാന്‍ഡ്മുഫ്തി ഇകരിമ സബ്രി ഇതിനെതിരായിരുന്നു. അതായത് ഓരേ ആദര്‍ശ നിരയിലുള്ളവര്‍ തന്നെ ഇക്കാര്യത്തില്‍ വ്യതസ്ത നിലപാടുകള്‍ പുലര്‍ത്തുന്നുവെന്നര്‍ത്ഥം.

ഇസ്രായേലുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനചര്‍ച്ച സയണിസ്റ്റ് രാഷ്ട്രവുമായുള്ള ബന്ധത്തിലെ സാധാരണവത്കരണവും (തഥ്ബീഅ) അനുരജ്ഞ കരാറും (സുല്‍ഹ്) സംബന്ധിച്ചതാണ്. 1956- അല്‍ അസ്ഹര്‍ ഫത്‌വ കമ്മിറ്റി ഇത് സംബന്ധിച്ച് ഇറക്കിയ ഫത്‌വയില്‍ ശരീഅത്തനുസരിച്ച് ഇസ്രയേലുമായി അനുരഞ്ജനം അനുവദിനീയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നാലു മദ്ഹബിലെ പണ്ഡിതന്മാരും അടങ്ങിയ കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അധിനിവേശം നടത്തിയവരെ അംഗീകരിക്കുകയും അവരുടെ അതിക്രമം തുടരാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നതിന് തുല്യമാണ് ഇത്തരമൊരു സന്ധിയെന്ന് ഫത്‌വയില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ 1979-ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പിട്ടപ്പോള്‍ അന്നത്തെ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് ജാദുല്‍ ഹഖ് മുസ്ലിം സമൂഹത്തിന്റെ പൊതു താത്പര്യത്തിന് അനുഗുണമെങ്കില്‍ ഇസ്രായേലുമായി അനുരജ്ഞ കരാറില്‍ (സുല്‍ഹ്) ഏര്‍പ്പെടാമെന്ന ഫത്‌വ നല്‍കി. ധീരമായ നിലപാടുകള്‍ക്ക് അറിയപ്പെട്ട ശൈഖ് ജാദുല്‍ ഹഖ് ഇസ്രയേലിന്റെ അതിക്രമം തുടരുന്നത് കണ്ടപ്പോള്‍ ആ നിലപാടില്‍ നിന്നു പിന്നീട് പിന്മാറുകയും ചെയ്തിട്ടുണ്ട്.

1993 ല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഓ) ഇസ്രയലുമായി ഓസ്ലോ കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ അദ്ദേഹം അത് തള്ളി പറയുകയും ഈജിപ്ത് സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രസിഡണ്ടിനെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഈ കരാറിന്റെ സമയത്ത് സലഫി പണ്ഡിത പ്രമുഖനും സഊദി മുഫ്തിയുമായിരുന്ന ശൈഖ് ഇബ്‌നു ബാസ് ഇസ്രയേലുമായി സന്ധിയേലര്‍പ്പെടുന്നത് അനുകൂലിച്ചു പ്രസ്താവനയിറക്കിയിട്ടുണ്ട്.

”ഓരോ രാജ്യവും ജൂതന്മാരുമായി അനുരഞ്ജനം നടത്തുന്നത് തങ്ങളുടെ രാജ്യത്തെ മുസ്ലിംകളുടെ താല്‍പ്പര്യമാണെന്ന് മനസ്സിലാക്കുന്നുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. അംബാസഡര്‍മാരെ കൈമാറുകയും അവരുമായി വാണിജ്യബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാം” എന്നതായിരുന്നു ആ ഫത്‌വയുടെ ചുരുക്കം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter