സ്ലോവാക്യ: ഇസ്‌ലാമിനെതിരെ തീര്‍ക്കുന്ന വേലിക്കെട്ടുകള്‍

സ്വാതന്ത്ര്യത്തെയും ബഹുസ്വരതെയും തകര്‍ക്കുന്ന രീതിയിലൂടെ ഇസ്‌ലാമിനെ കുറ്റപ്പെടുത്താനുള്ള ശക്തമായ ശ്രമങ്ങളാണ് ഇന്ന് യൂറോപ്പില്‍ നടക്കുന്നത്. ഒരു ഭാഗത്ത് ഇസ്‌ലാം  വളരുമ്പോഴും പല രീതികളില്‍  മുസ്‌ലിം ജീവിതം ദുസ്സഹമാക്കാനും നിയമം പാസ്സാക്കാനുള്ള പെടാപാടുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

യൂറോപ്യന്‍ പാര്‍ലിമെന്റുകള്‍ ഇസ്‌ലാമോഫോബിയയെ വളരെ വേഗത്തില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ പൗരന്മാര്‍ മുസ്‌ലിംകള്‍ എന്ത് ധരിക്കണം എന്ത് ധരിക്കണ്ട എന്ന്‌വരെ തീരുമാനിക്കുന്നു.

ഇസ്‌ലാമിക മുഖാവരണം ആദ്യമായി നിരോധിച്ചത് ഫ്രാന്‍സ് ആയിരുന്നു. 2011ല്‍.  അതിനെ തുടര്‍ന്ന് 28 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തത്സംബന്ധമായ നിരോധനകള്‍ വന്നു. ക്രൊയേഷ്യ, സൈപ്രസ്, ഗ്രീസ്, പോളണ്ട്, പോര്‍ച്ചുഗല്, റോമാനിയ എന്നീ 6 രാജ്യങ്ങള്‍ ഹിജാബും തട്ടവും നിരോധിച്ചിരുന്നില്ല.

മുഖാവരണം ക്രിമിനല്‍വത്കരിക്കാനുള്ള പൊതു ദേശീയ നിയമങ്ങള്‍ പാസ്സാക്കിയ രാഷ്ട്രങ്ങളായ ഫ്രാന്‍സ്, ബെല്‍ജിയം, ബല്‍ഗേറിയ, ആസ്ട്രിയ എന്നിവ.  പൊതുഇടങ്ങളില്‍ മാത്രം നിരോധനം നടപ്പിലാക്കിയ ഡെന്‍മാര്‍ക്കും സ്‌പെയിനുമാണ് മറു വശത്ത്. 

യൂറോപ്പിലെ ഇത്തരം വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും  ചെയ്തികള്‍ 1930 കളിലെയും 1940 കളിലെയും നാസി സൈന്യത്തോട് സാമ്യത പുലര്‍ത്തുന്നുവെന്ന് പറയാം.

അതേസമയം, യൂറോപ്യന്‍ രാഷ്ട്രങ്ങളായ ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്  എന്നിവയെക്കാള്‍ മുസ്‌ലിം അവകാശങ്ങളെയും വിശ്വാസ ആചാരങ്ങളെയും അടിച്ചമര്‍ത്തുകയും നിയന്ത്രിക്കുകയും രാഷ്ട്രങ്ങളുണ്ട്.

സ്ലോവാക്യ ഇപ്പോള്‍ ഇസ്‌ലാം കുറ്റകൃത്യമായി നിയമം പാസ്സാക്കിയ രാഷ്ട്രമാണ്.

20,000 ത്തോളം അനുയായികള്‍  (അവരുടെ ഒപ്പും) ഉണ്ടെങ്കില്‍ അതിനെ രാഷ്ട്ര മതമായി അംഗീകരിക്കുമെന്ന മുന്‍ നിയമമാണ് ഈ  ബില്‍ എടുത്തുമാറ്റിയത്.

ഈ നിയമപ്രകാരം ഭരണകൂടം ഒരു മതത്തെ നിയമവിരുദ്ധമായി കാണുകയും സര്‍ക്കാറിന്റെ നികുതി സബ്‌സിഡികള്‍ അയോഗ്യമാക്കുകയും ചെയ്യുന്നു. 

ജനസംഖ്യയില്‍ 0.4 ശതമാനം മുസ്‌ലിംകളാണ് സ്ലോവാക്യയില്‍. സ്ലോവാക്യയുടെ ഇസ്‌ലാം വിരുദ്ധത അവര്‍ നേരിടാത്ത ഒരു പ്രശ്‌നത്തിന്റെ പരിഹാരമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സ്ലോവാക്ക് രാഷ്ട്രീയക്കാര്‍ ഈ ബില്ലിന്റെ പിന്നിലെ ലക്ഷ്യം മറച്ചുവെക്കുന്നില്ല.യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിം ജീവിതത്തിന്റെ എല്ലാ കാഴ്ചപ്പാടുകളെയും രാഷ്ട്രത്ത് നിന്ന് എന്നന്നേക്കുമായി റദ്ദാക്കാനാണ് അവര്‍ ഇത്‌കൊണ്ട് ഉദ്ധേശിക്കുന്നത്.

ഇസ്‌ലാമികവത്കരണം ആരംഭിക്കുന്നത് കബാബിനൊപ്പമാണ്. അത് നേരത്തെ ബ്രാറ്റിസ്ലാവാ (സ്ലോവാക്യ തലസ്ഥാനം)യില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത അഞ്ചുമുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അത് ശക്തമാവുകയും ചെയ്യും. സ്ലോവാക് ദേശീയ പാര്‍ട്ടി ചെയര്‍മാന്‍ ആന്ദ്രജ് റെട്ടിയേഴ്‌സ് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞതാണിത്. ഭാവിയില്‍, ഒരൊറ്റ പള്ളിയും നിര്‍മ്മിക്കാത്ത വിധം കാര്യങ്ങള്‍ ചെയ്യണം. അദ്ധേഹം തന്റെ ദീര്‍ഘസംഭാഷണത്തില്‍ വിശദീകരിക്കുന്നു.

ഏതാണ്ട് 5000 മുസ്‌ലിംകളാണ് സ്ലോവാക്യയിലുള്ളത്. പക്ഷെ ഒരൊറ്റ മസ്ജിദ് പോലും അവിടെയില്ല. ഈ നിയമം വളരെ ദുഷ്‌കരവും അടിച്ചമര്‍ത്തുന്നതുമായി മാറിയിരിക്കുന്നു. ഇതുവഴി സ്ലോവാക് മുസ്‌ലിംകളുടെ ദൈനം ദിന ജീവിതത്തെയാണ് നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്. അടിസ്ഥാന അവകാശങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാത്രമല്ല അവര്‍ നിഷേധിച്ചത്, മറിച്ച്, മത നേതാക്കള്‍ക്ക് ഇസ്‌ലാമിക രീതിയില്‍ വിവാഹങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. രാജ്യത്ത് രജിസ്റ്റര്‍ ചെയത മറ്റു 18 മതങ്ങള്‍ ഉണ്ട്. പക്ഷെ,  മുസ്‌ലിംകള്‍ക്കു മാത്രം ഗവര്‍ണ്മെന്റില്‍നിന്ന് സഹായമോ മറ്റോ ലഭിക്കുന്നുമില്ല.

'ഭരണകൂടവും സമൂഹവും യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളെ അംഗീകരിക്കുകയും ഏക്യപ്പെടുത്തുകയുമാണ് വേണ്ടത്. ഞങ്ങള്‍ മുസ്‌ലിംകളാണ്, ഞങ്ങള്‍ പൗരന്മാരാണ്, ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമെ ഞങ്ങള്‍ക്ക് ചില അവകാശങ്ങളുമുണ്ട്'  എന്ന് സ്ലോവാക്യയിലെ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് സ്വഫവാന്‍ ഹസ്‌ന പറയുന്നു.

അതിന് പുറമമെ ഇസ്‌ലാമിനെ അംഗീകരിക്കാന്‍ പരാജയപ്പെടുന്നതോടൊപ്പം രാഷ്ട്രം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതത്തെ കുറിച്ചോ മുസ്ലിംകള്‍ നല്‍കിയ സംഭാവനകളെ കുറിച്ചോ പഠിപ്പിക്കാന്‍ അനുവദിക്കുന്നുമില്ല. സ്ലോവാക്യയില്‍ ചരിത്രത്തിലെ മുസ്‌ലിം സാനിധ്യത്തെ കുറിച്ചുള്ള അറിവ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്നു.

മധ്യകാലഘട്ടങ്ങളില്‍ മധ്യ-കിഴക്കന്‍ ചരിത്രത്തിന്റെ പുനര്‍ നിര്‍മിതിയില്‍ അറബി യാത്രാ പുസ്തകങ്ങളുടെ സംഭാവനയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല, എന്ന് സ്ലോവാനിയയിലെ ഇസ്‌ലാമോഫോബിയയെ സംബന്ധിച്ച പഠനം നടത്തിയ ജോസെഫ് ലെങ്ക്, മോണിക സാവിസ് തുടങ്ങിയ എഴുത്തുകാര്‍ നിരീക്ഷിക്കുന്നു.

നേരത്തെ ഹംഗറിയില്‍ ഉണ്ടായിരുന്ന മുസ്‌ലിം സമുദായങ്ങള്‍, താര്‍ത്താരികളുടെ സംഭാവനകള്‍ , (ഇന്നത്തെ പോളണ്ട്, ലിത്വാനിയ, ബെലാറസ്, എന്നിവിടങ്ങളില്‍ താമസിച്ചിരുന്ന) തുടങ്ങിയവരെക്കുറിച്ചൊന്നും യാതൊന്നും ഞങ്ങള്‍ സ്ലോവാക്യയില്‍ പഠിക്കുന്നില്ല.

ലെങ്ക്, സാവിസ് തുടങ്ങിയവരുടെ അഭിപ്രായ പ്രകാരം ഇസ്‌ലാമോഫോബിയക്ക് വളരാനും പുരോഗതിപ്രാപിക്കാനും ബൗദ്ധികമായ ഇടം രാഷ്ട്രം  സൃഷ്ടിച്ചെടുക്കുകയാണ്.രാഷ്ട്രീയ സംരഭകര്‍ക്ക്, പ്രത്യേകിച്ച് വലതുപക്ഷത്തിന് ഒരു രാഷ്ട്രീയ അടിത്തറയില്‍ നിന്നുകൊണ്ട് ചൂഷണം ചെയ്യാനുള്ള ഇടം കൂടി ഇത് നല്‍കുന്നു.

ഉദാഹരണമായി, പ്രധാന പാര്‍ലിമെന്റ് അംഗം സ്റ്റാനിസ്ലാമിസിക് ഈ അടുത്ത് പ്രസ്താവിച്ചത് ഓരോ സാധാരണ യൂറോപ്യന്‍ ക്രിസ്ത്യാനിയോ നിരീശ്വര വാദിയോ സാത്താനെ ഭയക്കുന്നു. അത് ഇസ് ലാം മതത്തിനകത്താണ് എന്നാണ്.

തീര്‍ച്ചയായും, എല്ലായിടത്തുമുള്ളതുപോലെ സ്ലോവാക്ക് മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള മോശമായ വിവരങ്ങളും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത ദുര്‍ഭാഷണങ്ങളും സര്‍ക്കാറിന്റെ ആശയത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.പ്രത്യേകിച്ച് രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചെടുത്തോളം മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ്.

മിക്കപ്പോഴും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരവാദവുമായി ബന്ധപ്പെടുത്തും. സ്ലോവാക് മാധ്യമങ്ങള്‍ ജിഹാദ് എന്ന വാക്ക്  ഭീകരവാദത്തിന്റെ പര്യായമായും ജിഹാദിസ്റ്റ് എന്നത്  ഭീകരവാദി എന്നതിന്റെ പര്യായമായുമാണ്  ഉപയോഗിക്കുന്നത്. ഇത് എല്ലാ മുസ്‌ലിംകളും ജിഹാദിസ്റ്റുകളായി വര്‍ത്തിക്കുകയും അവരാണ് തീവ്രവാദികള്‍ എന്നും തീവ്രവാദം ജിഹാദിന്റെ രൂപമാണെന്നും അത് ഇസ്‌ലാമിക ഭാഗമാണെന്നുമുള്ള  സാമൂഹ്യ  പ്രതിച്ഛായ സൃഷ്ടിക്കുന്നവെന്നതാണ് ലെങ്കും സാവിസും നിരീക്ഷിക്കുന്നത്.

ഈ മുസ്‌ലിം വിരുദ്ധ വിദ്വേഷ കലാവസ്ഥയില്‍, രാഷ്ട്രത്തില്‍ മതപരമായ നില കൈവരിക്കുന്നതിന് ധാരാളം ഒപ്പുവേണമെന്നിരിക്കെയാണ് സ്ലേവാക്ക് രാഷ്ട്രീയക്കാര്‍ 2017 ബില്ല് വിപുലീകരിക്കാന്‍ ശ്രമിക്കുന്നത്. അതോടപ്പം ഭൂഖണ്ഡത്തിലുടനീളം മറ്റെല്ലായിടത്തുമെന്നപോലെ സ്ലോവാക്യയിലും മുസ്‌ലിംകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു.

യൂറോപ്പിലെ ഇസ്‌ലാം വിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുന്നത് തീവ്രവാദത്തെ മറയാക്കിയാണ് എന്നതാണ് ഖേദകരം. വലതുപക്ഷ  രാഷ്ട്രീയക്കാര്‍ മൗഢ്യമായും അപകടകരമായും തെറ്റിദ്ധരിക്കപ്പെട്ട ഈ സങ്കല്‍പത്തെ ഉപയോഗപ്പെടുത്തുകയും ഇത് കാരണമായി  മുസ്‌ലിംകളുടെ മേല്‍ കടുത്ത നിലപാട് കൈകൊള്ളുകയും അതിലൂടെ തീവ്രവാദത്തെ പരായജപ്പെടുത്താമെന്നും വിശ്വസിക്കുന്നു. സത്യത്തില്‍ ബഹുസ്വരത, സമത്വം, സാമൂഹ്യസൗഹാര്‍ദം എന്നിവ ഉള്‍ചേര്‍ന്നതാണ് ഇസ്‌ലാം, ഇവയൊക്കെയാണ് തീവ്രവാദത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളും എന്ന സത്യം സ്ലോവാക്യ മനസ്സിലാക്കുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter