പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ ഇറാൻ മോചിപ്പിച്ചു
തെഹ്റാൻ: അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമം ലംഘിച്ചു എന്നാരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റന ഇംപെറോ മോചിപ്പിക്കുന്നതായി ഇറാൻ അറിയിച്ചു. ഇറാൻ എണ്ണക്കപ്പൽ അഡ്രിയാൻ ദാരിയ ജിബ്രാൾട്ടർ തീരത്ത് വെച്ച് ബ്രിട്ടൻ പിടിച്ചെടുത്തതിനെത്തുടർന്ന് ജൂലൈ 19നാണ് 23 ജീവനക്കാരുമായി ഹുർമുസ് കടലിടുക്കിലൂടെ യാത്രചെയ്യുകയായിരുന്ന ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാന്റെ എണ്ണക്കപ്പൽ ചില നിബന്ധനകൾക്ക് വിധേയമായി ജിബ്രാൾട്ടർ കോടതി മോചിപ്പിച്ചിരുന്നു. കപ്പൽ തങ്ങൾക്ക് വിട്ടുനൽകണമെന്ന് അമേരിക്കൻ സൈന്യത്തിന് ആവശ്യത്തെ നിരാകരിച്ചുകൊണ്ട് ആയിരുന്നു ജിബ്രാൾട്ടർ കോടതിയുടെ നടപടി. അതോടെ ബ്രിട്ടീഷ് കപ്പൽ മോചിപ്പിക്കും എന്ന് ഇറാനും വാഗ്ദാനം ചെയ്തിരുന്നു. നിയമനടപടികൾ കൾ പൂർത്തിയായതോടെ കപ്പൽ വിട്ടു നൽകുകയാണെന്ന് ഇറാൻ സർക്കാർ വക്താവ് അലി റബീഅ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കപ്പലിലുള്ള 11 ഇന്ത്യക്കാരടക്കമുള്ള 16 ജീവനക്കാരെയും മോചിപ്പിക്കുമെന്നും ഇറാൻ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter