തീവ്രവാദത്തിനെതിരെ സഊദിയും ഈജിപ്തും ഒന്നിക്കുന്നു

 

തീവ്രവാദത്തിനെതിരെ സഊദി ഈജിപ്ത് ഉച്ചകോടി ഞായറാഴ്ച്ച റിയാദില്‍ നടക്കും. ഈജിപ്ത് പ്രസിഡന്റ് അബ്ദില്‍ ഫത്താഹ് സീസി ഞായറാഴ്ച്ച നടത്തുന്ന സഊദി സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുമുള്ള തന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായിട്ടായിരിക്കും പ്രധാന ചര്‍ച്ചകള്‍. മേഖലയിലെയും മേഖലയുമായി ബന്ധപ്പെട്ട അന്ത്രാഷ്ട്ര നീക്കങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച നടത്തും. തീവ്രവാദത്തിനെതിരായ നീക്കങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും ചര്‍ച്ചയില്‍ വ്യക്തമായ ധാരണയിലെത്തും.

വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സയുക്ത നീക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്തുന്നതെന്ന് ഈജിപ്ത് പ്രസിഡന്‍സി വ്യക്തമാക്കി. ജോര്‍ദാനില്‍ കഴിഞ്ഞ മാസം നടന്ന അറബ് ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ് ഈജിപ്തിനെ പ്രത്യേകം ക്ഷണിക്കുകയും ചെയ്തിരുന്നു .

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter