സ്വയം സെല്‍ഫിയടയുന്ന സമൂഹവും ഇസ്‌ലാമും
original2.919424.1സെല്‍ഫി:കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ എല്ലാവര്‍ക്കും സുപരിചിതമായ ഒരു സര്‍വ്വലൗകിക പദമാണത്. മുമ്പൊന്നും കേട്ടുകേള്‍വിയില്ലാത്ത ഈ പുതിയ സംഭവം വളരെ പെട്ടെന്ന് തന്നെ ജനപ്രിയമായി മാറി. ഇന്നെല്ലാവരും സെല്‍ഫിയുടെ പിന്നാലെയാണ്. പട്ടം പറത്തി ആകാശം നോക്കി നില്‍ക്കുന്ന ബാല്യങ്ങള്‍ ഇന്ന് സെല്‍ഫിസ്റ്റിക്ക് പിടിച്ച് മേലോട്ട് നോക്കിനില്‍ക്കുന്ന രസകരമായ കാഴ്ചയാണിവിടെ. നാട്ടിന്‍പുറത്തുകാരന്‍ മുതല്‍ അന്താരാഷ്ട്ര നായകന്മാര്‍ വരെ ഓരോ ആവേശത്തോടെയാണിന്ന് സെല്‍ഫിയെടുത്ത്‌ തൃപ്തിയടയുന്നത്. ബറാക് ഒബാമയും ബാന്‍ കി മൂണും മുതല്‍ നമ്മുടെ സ്വന്തം മോഡി വരെ സെല്‍ഫിക്ക് പോസ് ചെയ്ത് വാര്‍ത്തയാകുമ്പോള്‍ ഇത് വെറും ടീനേജിന്റെ വിനോദം മാത്രമല്ലെന്ന് ബോധ്യമാകുന്നു. മെറിന്‍ സ്റ്റിപ്പിന്റെ വിജയം ആഘോഷിക്കാന്‍ ഹോളിവുഡിലെ വമ്പന്മാര്‍ ചേര്‍ന്നെടുത്ത സെല്‍ഫിയാണിപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രം. ഒരൊറ്റ ക്ലിക്കില്‍ ഹൈസെഫിനിഷന്‍ ചിത്രങ്ങളെടുക്കാന്‍ സാധ്യമുള്ള സ്മാര്‍ട ് ഫോണുകളും എട ുത്ത ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ലോകമെങ്ങുമെത്തിക്കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുമാണ് സെല്‍ഫിക്ക് ഇത്രയധികം ജനപ്രീതി നല്‍കിയത്. പ്രായ-ലിംഗ-സ്ഥാന വ്യത്യാസമില്ലാതെ സര്‍വ്വരും സെല്‍ഫിയെടുക്കുന്ന ഈ കാലത്ത് സെല്‍ഫിയും ചരിത്ര പശ്ചാത്തലങ്ങളും അതിന്റെ സാ മൂഹിക മ ാനസിക സംസ്‌കാ രിക സ്വാധീനവും ചെറിയൊരു വിശകലനത്തിന് വിധേയമാവുകയാണിവിടെ.

കൊലയാളി സെല്‍ഫി പുതിയൊരു ട്രന്റ് എന്നതിലുപരി സെല്‍ഫി ഒരു തരം മാനസിക ഭ്രാന്തായി മാ റിയപ്പോള്‍ അപകടങ്ങളും മരണങ്ങളും സെല്‍ഫി കാരണം സംഭവിച്ചു. ഇതോടെ സെല്‍ഫിക്ക് ഒരു വില്ലന്‍ പരിവേശവും ലഭിച്ചു. സോഷ്യല്‍ മീഡിയകളിലെ ലൈകിനും കമാന്റിനും വേണ്ടിയുള്ള ആര്‍ത്ഥിക്കിടയില്‍ എന്തിനും മടിക്കാതെയായപ്പോള്‍ സെല്‍ഫിയൊരു കൊലയാളിയായി മാറി. സ്വന്തം നെറ്റിയില്‍ തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മെക്‌സിക്കന്‍ യുവാവ് കാമറക്ക് പകരം അബദ്ധത്തില്‍ ക്ലിക്ക് ചെയ്തത് ട്രിഗര്‍.....! സമാന സംഭവങ്ങള്‍ പിന്നീട്‌ റഷ്യയിലും മറ്റും ആവ ര്‍ത്തിക്കുകയുായി. ഓടുന്ന ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചത് 27  വേ ാള്‍ട്ടുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ്. പാലത്തിന്റെ മുകളിലും കുളക്കരയിലും സെല്‍ഫിെയടുക്കുമ്പോള്‍ ബാലന്‍സ് തെറ്റി മുങ്ങിമരിച്ചതും പലതവണ വാര്‍ത്തയായി. നമ്മുടെ നാട്ടില്‍ തന്നെ ഓടുന്ന ട്രെയിനിന് മുമ്പില്‍ ട്രാക്കില്‍നിന്ന ് സെല്‍ഫി യെടുക്കുമ്പോള്‍ മരിച്ചത് മൂന്ന് യുവാക്കള്‍. സെല്‍ഫിയെന്ന ഈ പുതിയ തോന്നിവാസം മനുഷ്യന്റെ മനസ്സിനെ എത്രമാത്രം കീഴടക്കിയിട്ടുണ്ടെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. അപകടങ്ങള്‍ പതിവായപ്പോള്‍ സെല്‍ഫി സേഫ്റ്റി ഗൈ്വഡ് (സെല്‍ഫി സുരക്ഷ വഴികാട്ടി) എന്ന  േപര ില്‍ റഷ്യന്‍ സര്‍ക്കാര്‍ പുസ്തകങ്ങള്‍ വരെ അടിച്ചിറക്കി.

അല്‍പം ചരിത്രം നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് മലയാള മാധ്യമങ്ങളില്‍ 'സെല്‍ഫി' ആദ്യമായി പ്രത്യക്ഷപ്പെട്ട് തുടങ്ങി യത് യുഗപുരുഷന്‍ നെല്‍സണ്‍ മണ്ടേല മരിച്ചപ്പോഴാണ്. ജോഹന്നാസ് ബര്‍ഗില്‍ നടന്ന മണ്ടേലയുടെല അന്ത്യോപചാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡ് ബാറാക്ക് ഒബാമ ചില ലോക നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ആ രംഗം ഫോട്ടോ ഗ്രാഫര്‍ കൃത്യമായി പകര്‍ത്തുകയും ചെയ്തപ്പോള്‍ ലോക മാധ്യമങ്ങളില്‍ അതൊരു വിഷയമായി മാറി. മരണവേളയിലെ സെല്‍ഫി വമ്പന്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ ചരിത്രമന്വേ ഷിച്ച് നോക്കിയാല്‍ ആദ്യം 'സെല്‍ഫി'യെടുത്തത് 1839 ല്‍ അമേരിക്കന്‍ ഫോേട്ടാ ഗ്രാഫറായ കോര്‍ണലിയിസ് റോബോര്‍ട്ട ് എന്നയാളാണ്. 1900 കളുെട അവസാനത്തില്‍ ടൈമറുകളൊക്കെ തുടങ്ങിയെങ്കിലും കാമറ ഉപയോഗിച്ച് സെല്‍ഫിയെടുക്കുന്നത്, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റുകളുടെ വരവോടെ മാത്രമാണ്. ജിം ക്രൗസ് എന്ന ഫോട്ടോഗ്രാഫര്‍ അണ് സെല്‍ഫി എന്ന പദം ആദ്യം ഉപയോഗിച്ചത്. 2005 ലായിരുന്നു ഇത്. 2013ല്‍ വേര്‍ഡ്‌സ് ഓഫ് ദി ഇയര്‍ ആയി സെല്‍ഫിയെ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി തെരെഞ്ഞെടുത്തു. ഇന്ന് പനോരമാ രീതിയില്‍ സെല്‍ഫിെയടുക്കാന്‍ ഹീവാവെയുെട 'ഗ്രൂഫി 'യും ബഹിരാകാശത്തെ 'സലസ് സെല്‍ഫിയും'വരെ എത്തി നില്‍ക്കുന്നു നേര്‍ച്ചയുടെ വളര്‍ച്ച.

സെല്‍ഫിയുടെ സാമൂഹ്യ ശാസ്ത്രം മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് എന്ന അരിസ്റ്റോട്ടലിന്റെ പുരാതനവും പ്രസക്തവുമായ വാചകം എപ്പോഴും സമൂഹത്തില്‍ അംഗീകരിക്കപ്പെടാനും ശ്രദ്ധിക്കപ്പെടാനും മനുഷ്യന്‍ എന്നും ശ്രമിച്ചു കൊയേിരിക്കും. അറ്റന്‍ഷന്‍ സീകിംഗ്  ( ശ്രദ്ധ പിടിച്ചു പറ്റല്‍) മനുഷ്യന്റെ ജന്മസ്വഭാവമാണ്. കുഞ്ഞ് കരയുന്നത് പോലും ഇതിന്റെ ചെറിയ രൂപം മാത്രം. അമ്മയുടെ അംഗീകാരം, ശ്രദ്ധ കിട്ടാന്‍ വേിയാണത്. സാമൂഹ്യമായി ജീവിച്ചാലല്ലാതെ മനുഷ്യന്ന്  വളരാന്‍ കഴിയില്ല. വലിയ ക്രിമിനലുകള്‍ക്ക് ഒറ്റപ്പെട്ട തടവറ നല്‍കുന്നത് അവര്‍ക്കത് കഠിന ശിക്ഷയായത് കൊാണ്. സോഷ്യലൈസാഷന്‍ (സമൂഹത്തിന്റെ ഭാഗമായി മാറുക) പ്രോസസ്സ് ജനിക്കുന്നതിന് മുമ്പ് തന്നെ തുടങ്ങുന്നു എന്നാണ് കെണ്ടെത്തല്‍. സെല്‍ഫി ഒരു ഭ്രമമായി മാറിയ സമയത്ത് അതിനെ അംഗീകരിക്കെപ്പടാനുള്ള ആഗ്രഹം മുമ്പൊക്കെ നാലാള്‍ അറിയുന്നത്‌വരെ നമ്മള്‍ സെല ിബ്രി റ്റിയായി കണക്കാക്കിക്കിയിരുന്നു. ഒരു നേതാവിന്റെ പ്രാസംഗികനും ഗായകനും നടന്നു കിട്ടുന്ന കൈയടിയും അംഗീകാരവും എനിക്കും കുടി കിട്ടണമെന്ന് ഏതു മനുഷ്യനും ആഗ്രഹിക്കും. അത് മനസ്സിലാക്കി ജീവിക്കുന്നവര്‍ക്ക് ഒരു പ്ലാറ്റ് ഫോമായി സോഷ്യല്‍ മീഡിയ കടന്നു വന്നപ്പോഴാണ് ആ ഭ്രാന്ത് മൂത്ത സെല്‍ഫി കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഞാനും ഈ ലോകത്തുണ്ട്, എന്നെയൊന്ന് ശ്രദ്ധിക്കൂ എന്ന് സ്വയം പ്രഖ്യാപിക്കാനുള്ള ഇടം. സ്വന്തം അസ്ഥിത്വം രേഖപ്പെടുത്താന്‍ ഈ സോഷ്യല്‍ മീഡിയയിലാണവര്‍ ശ്രമ ിക്കുന്നത്. എന്നെയും നാലാളുകള്‍ ശ്രദ്ധിക്കണം എന്ന രീതിയിലാണ് സെല്‍ഫികള്‍ ഇവ ി ടെ അരങ്ങു തകര്‍ക്കുന്നത്. ശ്രദ്ധിക്കണെമങ്കില്‍ എന്തെങ്കിലും വിത്യസ്ഥത ചെയ്യണമെന്ന് വന്നപ്പോഴാണ് അഡ്വന്‍ചര്‍ സെല്‍ഫി രംഗപ്രവേശനം ചെയ്യുന്നത്. മനശാസ്ത്രത്തില്‍ പറയുന്ന ദിശക്കു യഥാ ര്‍ത്ഥ ജീവിതത്തില്‍ മാത്രമല്ല, വീര്‍ചല്‍ ജീവിതത്തിലും കൈമാറ്റം ചെയ്തുകൊണ്ടാണ് ലൈക്കുകളും കമന്റുകളും യഥാര്‍ത്ഥ സ്‌ട്രോക്കായി മാറുന്നത്. അത് കൊണ്ടാണ് മാക്‌സിമം ആളുകള്‍ അംഗീകരിക്കണെമന്ന വാശിയോടെ ഈ സെല്‍ഫി എല്ലാവരിലും ഒരു രോഗമായി പിടികൂടിയത്. തനിക്ക് കിട്ടുന്ന പോസിറ്റീവ് കമന്റുകളും ലൈക്കുകളും വലിയ അംഗീകാ ര മ ായി വലിയ ഒര ു ഊര്‍ജ്ജമായി അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഈ കാലത്ത് യഥാര്‍ത്ഥ ലോകത്ത് അംഗീകാരം കിട്ടാത്തവര്‍ ഈ ലോകത്തെ അംഗീകാരം കൊണ്ട്  തൃപ്തിപ്പെടുന്നു.

ലൈക്കുകള്‍ പോസ്റ്റീവ് എനര്‍ജിയാണോ? യാഥാര്‍ത്ഥത്തില്‍ ഈ അംഗീകാരം യഥാര്‍ത്ഥ അംഗീകാരമല്ല. ജീവിതത്തില്‍ ലഭിക്കുന്ന പോസിറ്റീവ് സ്‌ട്രോക്കിനും എനര്‍ജിക്കും സമാനമായി ഈ സെല്‍ഫികളെ കണക്കാക്കാന്‍ പറ്റുകയില്ല. കാരണം ഈ കാണുന്ന ലൈക്കുകളും കമന്റുകളും ഭൂരിപാഗവും മനലസ്സിരുത്തി ചെയ്യുന്നവരായിരിക്കില്ല, പകരം നിര്‍ബന്ധിത ഘട്ടത്തില്‍ അല്ലെങ്കില്‍ ഒരു രസത്തിന് വേിയായിരിക്കും ഇത ് ചെയ്യുക. അതൊക്കെ യഥാര്‍ത്ഥമാണെന്ന വിശ്വസിക്കുന്നത് തന്നെയാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് . ഈ ലൈക്കുകള്‍ കിട്ടിയാല്‍ ആവേശവും ഊര്‍ജ്ജവും കൂടുമെന്ന് പറയുന്നവര്‍ ഒന്ന് ആലോചിച്ച് നോക്കണം. വീണ്ടും അത് ആവര്‍ത്തിക്കുകയും ഏതെങ്കിലും ഒരു പിക്കിന് 150 ലൈക്ക് വീണാല്‍ അടുത്തതിന് 200ലൈക്കെങ്കിലും കിട്ടണം എന്ന ഊര്‍ജ്ജം മാത്രം. യഥാര്‍ത്ഥ ജീവിതത്തിന്റെ മാധുര്യം രുചിക്കാന്‍ ഈ സെല്‍ഫിയുടെ പിറകിലോടുന്നവര്‍ക്ക് പറ്റുകയില്ല. വിര്‍ച്വല്‍ ലോകത്തെ അംഗീകാരങ്ങള്‍ക്ക് വേണ്ടി സെല്‍ഫി യെട ുക്കുന്നവര്‍ അതുകൊണ്ട്  മാത്രം സെല്‍ഫിയാവേി വരുന്നു. അതാണവര്‍ വീണ്ടും വീണ്ടും മികവുറ്റ സെല്‍ഫിക്ക് വേണ്ടി അപകടങ്ങളില്‍ ചെന്ന് ചാടുന്നത്.

സെല്‍ഫിയുടെ മന:ശാസ്ത്രം സെല്‍ഫി ഭ്രാന്ത് ഒരു തരം നാര്‍സിസമാണെന്ന് പറയുന്ന മനശാസ്ത്ര പഠനങ്ങള്‍ പുറത്ത് വന്ന് കൊിരിക്കുന്നു. തീവ്രമായി സ്വന്തത്തെ മാത്രം പ്രേമിക്കുന്ന ഒരു തരം അഹംഭാവത്തിന്റെ ഉയര്‍ന്ന രൂപമാണത്. മറ്റുള്ളവരാല്‍ ആരാധിക്കണമെന്ന് ഉയര്‍ന്ന സ്ഥാനത്തിരിക്കണമെന്നും മാത്രം ചിന്തയുള്ളവര്‍. എന്തു വന്നാലും സ്ഥാനം വിട്ട് കൊടുക്കാത്ത ചില മന്ത്രിമാരും നേതാക്കളും സ്ഥാനം വിട്ടുകൊടുക്കാതെ കടിച്ച് തൂങ്ങി നില്‍ക്കുന്നത് പണത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ അല്ല. ഈ ഒരു ഈഗോയുടെ പ്രേരണ കൊണ്ടാണ്. ഇതേ നാര്‍സിസ്റ്റ് ഈഗോയാണ് അനിയന്ത്രിത സെല്‍ഫിക്ക് കാരണെമന്ന് ചില മനഃശാസ ്ത്രജ്ഞരുെട അഭിപ്രായം. പൂര്‍ണമായും യോജിക്കാനാവാത്ത ഒരു വാദമാണിതെങ്കിലും ഏറെക്കുെറ പലരുെടയും കാര്യത്തിലും ഇതൊരു യാഥാര്‍ത്ഥ്യമാണ് . രാവും പകലുമിരുന്ന് ഫോേട്ടാ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് സംതൃപ്തി കണ്ടെത്തുന്നത് തന്റെ സൗന്ദര്യം അല്ലെങ്കില്‍ തന്റെ സ്ഥാനം മറ്റുള്ളവരുെട അസൂയേയാെട യുള്ളകമാന്റുകള്‍ അവന്‍ ആഗ്രഹിക്കുന്നു. അത് കിട്ടുമ്പോഴുള്ള മനസംതൃപ്തി നാര്‍സിസം തന്നെയാണ് .ഇവര്‍ സെല്‍ഫ് ഒബെന്‍സ്ഡ് ആണെന്നും സൈക്കോപതിയുടെ ഭാഗമാണിതെന്നും പറയാന്‍ മനശാസ്ത്രത്തിന് ന്യായങ്ങള്‍ ഒരുപാടുണ്ട്. സെല്‍ഫിയെ വെറും നാര്‍സിസമായി മാത്രം തള്ളാന്‍ പറ്റില്ല. സമൂഹത്തിന് എന്തെങ്കിലുമൊരു അംഗീകാരം വേണമെന്നാഗ്രഹിക്കുന്നവരും ഇത് കൊണ്ട് മന:സമാധാനം നേടുന്നുണ്ട്. 60 ഉം 70 ഉം കഴിഞ്ഞവര്‍ എഫ് ബിയില്‍ സെല്‍ഫിയിട്ട് കിട്ടുന്ന നാലും അഞ്ചും ലൈക്കുകള്‍ കൊണ്ട് തന്റെ ഈഗോ സ്‌ട്രോക്കിന് വേിയുള്ള ആഗ്രഹം ശമിക്കുന്നത്. താന്‍ ഒന്നിനും കൊള്ളില്ലെന്ന് മറ്റുള്ളവരില്‍ നിന്ന്‌കേട്ടു കൊണ്ടിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഈ സെല്‍ഫിക്ക് കഴിഞ്ഞെന്ന് വരാം. ഞാനും മോശക്കാരനല്ല എന്ന് തന്നെ നിന്ദിക്കുന്നവര്‍ക്ക് തെളിയിച്ചു കൊടുക്കാനുള്ള വാശി. അത് മികച്ച സെല്‍ഫിക്ക് പകരം പറയാന്‍ അവനെ പ്രേരിപ്പിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ ഞാ നൊരു പരാജിതാനാണെന്ന് സ്വയം തോന്നിത്തുടങ്ങുമ്പോള്‍ അതിനെ സ്വയം തിരുത്താനുള്ള ത്വരയാകാം ഈ സെല്‍ഫിഭ്രമം. ഞാന്‍ അത്ര മോശമല്ല എന്ന് സ്വയം ബോധിപ്പിക്കാനുള്ള ഒരു തരം പരിശ്രമം. കിട്ടുന്ന ലൈക്കുകള്‍ തന്റെ കഴിവില്ലായ്മയെ മറച്ചുകളയുന്നു എന്നൊരു തോന്നല്‍ മൂലമാണ് പ്രായഭേദമന്യേ മനുഷ്യന്‍ ഇന്ന് സെല്‍ഫിയുടെ അടിമകളായി മാറിയതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ വെറും ഓര്‍മകള്‍ക്ക് വേണ്ടി മാത്രം.

സെല്‍ഫിയുടെ ഇസ്‌ലാമിക വശം സെല്‍ഫിെയന്ന ഈ ന്യൂ ജന്‍ ഫാന്‍സ് പരിധിവിട്ട വ്യാപകമായിക്കൊിരിക്കുമ്പോള്‍ ഇസ്‌ലാം എന്ത് പറയുന്നു എന്നൊരന്വേഷണം നടത്തേണ്ടത് എന്തുെകാണ്ടും അനിവാര്യമാണ്. സെല്‍ഫിക്കെതിരെ (പെണ്‍ സെല്‍ഫി) ചില മുസ്‌ലിം പണ്ഡിതര്‍ ഫത്‌വ കൊടുത്തതോെട ആഗോളതലത്തില്‍ സെല്‍ഫിയും ഇസ്‌ലാമും എന്ന ചര്‍ച്ച വിഷയമായി മാറിക്കഴിഞ്ഞു. സ്ത്രീകള്‍ സെല്‍ഫികള്‍ സോഷ്യല്‍ മ ീഡിയകള ില്‍ ഷെയര്‍ ചെയ്യുന്നതിനെതിെരയായിരുന്നു അധികം ചര്‍ച്ചയും . ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്തോന്യേഷ്യയിലെ ഒരു പുസ്തക രചയിതാവും പണ്ഡിതനു മായ ഫെല ിക്‌സ് സിയാവിന്റെ ട്വിറ്റര്‍ ഫത്‌വയാണിതില്‍ ഏറ്റവും ചൂടുപിടിച്ചത്. ട്വിറ്റര്‍ മില്ല്യണ്‍ കണക്കിന് ഫോളോവേഴ്‌സുള്ള ഈ യുവ പണ്ഡിതന്‍ സെല്‍ഫി ഇസ്‌ലാമില്‍ കുറ്റകര്‍മമാണെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും ഇന്തോന്യേഷയിലെ സ്ത്രീകളെ പറ്റിയായിരുന്നു. നിരവധി കാരണങ്ങള്‍ നികത്തിയാണ് അദ്ദേഹം തന്റെ വാദ ം സ്ഥാപിച്ചത്. എന്നാല്‍, ലക്ഷക്കണക്കിന് മുസ്‌ലീം സ്ത്രീകള്‍ സെല്‍ഫികള്‍ ഹെല ിക്‌സിന ് മറുപടിയായി അയച്ചുകൊടുത്തു. ഹെലിക്‌സിന്റെ ട്വിറ്റര്‍ ഫത്‌വക്ക് മറുപടി നല്‍കാന്‍ മാത്രമായി സെല്‍ഫി സിയാവോ എന്നാ വാക്ക് ഹാഷ് ടാഗോടെ ഒരു പ്രത്യേക ക്യാമ്പിങ് തന്നെ ട്വിറ്ററില്‍ ആരംഭിച്ചപ്പോള്‍ വിവാദം രൂക്ഷമായി. സെല്‍ഫി പോസ്റ്റ് ചെയ്യുന്നവന്‍ സ്വന്തം ചിത്രം കൊള്ളാമെന്ന് തോന്നിയത് കൊണ്ടാണ് അത് ചെയ്യ ുന്നത്. അപ്പോള്‍ അത് അഹങ്കാരമായി മാറുന്നു. അല്ലെങ്കില്‍ ലൈക്കിനും വേണ്ടി ചെയ്യും. അപ്പോള്‍ അത് പൊങ്ങച്ചമായി മാറുന്നു. (നല്ല കാര്യങ്ങള്‍ ചെയ്ത് സെല്‍ഫിയെടുക്കുന്നവന്‍ പടച്ചവന്റെ ഇഷ്ടത്തിനു പകരം എഫ് ബി ലൈക്കിനു വേണ്ടി സെല്‍ഫി യെട ുക്കുന്നു). അല്ലെങ്കില്‍ ഞാന്‍ മറ്റുള്ളവെരക്കാള്‍ മികച്ചവനാണെന്ന ചിന്തയോടെയാണെങ്കില്‍ അത് അഹംഭാവമായി മാറുന്നു. ഇതൊക്കെയായിരുന്നു ഹെലിക്‌സിന്റെ വാദങ്ങള്‍. എന്തു തന്നെയായാലും അതില്‍ കാര്യമുണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റും. ഒരു മുസ്‌ലിമിനെ സംബന്ധിച്ച് എല്ലാം തീരുമാനിക്കുന്നത് അവന്റെ ഉദ്ദേശ്യം (ന ിയ്യത്ത്) നോക്കിയിട്ടാണ്. സെല്‍ഫി പോസ്റ്റ് ചെയ്യുമ്പോള്‍ അവന്റെ മനസ്സില്‍ എന്താ ണെന്ന് നോക്കിയിട്ടാണ് വ ിധി തീരുമാനിക്കേത്. അപ്പോള്‍, മേല്‍ പറഞ്ഞ കാര്യങ്ങള്‍ സെല്‍ഫി പോസ്റ്റ് ചെയ്യുമ്പോള്‍ അഹങ്കാരം, അഹംഭാവം തുടങ്ങിയവയെല്ലാം ഇസ്‌ലാ മ ില്‍ നിഷിദ്ധമാണെന്ന് വ്യക്തമാണല്ലോ.

ഹജ്ജ് സെല്‍ഫി മുസ്‌ലിമിന്റെ ഒരു ജന്മത്തിന്റെ കാത്തിരിപ്പാണ് ഹജ്ജും ഉംറയും. പുണ്യഭൂമിയിലേക്ക് സര്‍വ്വതും സ്രഷ്ടാവിന് സമര്‍പ്പിച്ച് പോവുന്ന ഹാജിമാര്‍ക്കിടയില്‍ പോലും സെല്‍ഫിയെടുക്കുന്ന പ്രവര്‍ത്തനം ഇന്ന് കൂടിവരുന്നു. കഅ്‌യുടെ അടുത്തു നിന്നും അറഫയിലും മിനയിലും സെല്‍ഫിയെടുത്ത് എഫ്ബി യില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ആ ഹജ്ജ് എവിടെയാണ് സ്വീകരിക്കപ്പെടുക??? ഇഹ്‌റാം കെട്ടിയവന്‍ തുന്നിയ വസ്ത്രം പോലും ധരി ക്കാതെ അല്ലാഹുവില്‍ മാത്രം ലയിക്കാനായി പോകുന്നവര്‍ എങ്ങനെ അവിെട നിന്ന് ചിരിച്ചു. കൈ പൊക്കിക്കാണിച്ചു. എങ്ങനെ സെല്‍ഫിെയടുക്കാന്‍ കഴിയുന്നത്?? ഒരു ലക്ഷം റക്അത്തിന്റെ പ്രതിഫലമുള്ള ഹറമിലെ പള്ളിയില്‍ ഖുതുബ നടക്കുമ്പോള്‍ അത് വീഡിയോ കാമറയില്‍ പകര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന ന്യൂ ജെന്‍ ഹാജിമാര്‍ക്ക് എവിെടന്ന് ഭയഭക്തി കിട്ടും. വലതുൈക കൊടുക്കുന്ന സ്വദഖ ഇടതുകൈ അറിയരുതെന്ന് പഠിപ്പിച്ച ദീനിന്റെ അനുയായികളാണിന്ന ് സെല്‍ഫിയും ഫെയ്‌സ്ബുക്കും ഫ്‌ളക്‌സ് ബോ ര്‍ഡുമായി നിറഞ്ഞു നില്‍ക്കുന്നത്. മെറ്റല്ലാം സിയാറത്തിനും സെല്‍ഫി, മകെള കൈ പിടിച്ചാലും സെല്‍ഫി, പണ്ഡിതര്‍ വീട്ടില്‍ വന്നു ദുആ ചെയ്താ ലും സെല്‍ഫി, എല്ലാം സെല്‍ഫിയിലൊതുങ്ങിയാല്‍ നാളെ നഫ്‌സി നഫ്‌സി (സെല്‍ഫ് ) എന്ന് പറഞ്ഞ് പരക്കം പായുന്ന ആഖി റത്തില്‍ ബാക്കി വെക്കാന്‍ നമ്മളിലൊന്നുമുണ്ടാകില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter